സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിലെത്തി അശ്ലീലദൃശ്യങ്ങളും മറ്റും കൈയിലുണ്ടെന്ന് ഭീഷണി; അന്വേഷണത്തിനായി സ്ത്രീകളുടെ ശരീരത്തിന്റെ അളവുകൾ എടുക്കും;
വ്യാജ സൈബർ പോലീസുകാരൻ പിടിയിൽ

നന്ദിയോട്: സൈബർ പോലീസുകാരൻ ചമഞ്ഞ് സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിലെത്തി അശ്ലീലദൃശ്യങ്ങളും മറ്റും കൈയിലുണ്ടെന്നും അതിന്റെ അന്വേഷണത്തിനായി സ്ത്രീകളുടെ ശരീരത്തിന്റെ അളവുകൾ എടുക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ എന്നപേരിൽ പൈസ തട്ടിയെടുക്കുകയും ചെയ്തയാളിനെ പാലോട് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. നന്ദിയോട് കുറുപുഴ വില്ലേജിൽ, പൗവ്വത്തൂർ സ്മിതാ ഭവനിൽ കൃഷ്ണൻകുട്ടിയുടെ മകൻ ദീപു കൃഷ്‌ണ(36) എന്നയാളിനെയാണ് കസ്റ്റഡിയിലെടുത്തത്. പാലോട് പോലീസ് സ്റ്റേഷൻ പരിധിയിലെ കള്ളിപ്പാറ, പാലുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ജൂലായ്‌ 6ന് പകൽ നാലു വീടുകളിൽ എത്തി ഇത്തരത്തിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇയാൾ സ്ഥലത്തുനിന്നു മുങ്ങി. ഒളിവിൽ കഴിയവെ പാലക്കാട് ആലത്തൂരിൽ ഇത്തരത്തിൽ ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ജയിലിൽ കഴിയുകയുമായിരുന്നു. കഴിഞ്ഞ വർഷവും ഇത്തരത്തിലുള്ള ഒരു കേസിൽ ഇയാളെ പാലോട് പോലീസ് അറസ്റ്റുചെയ്ത്‌ ജയിലിൽ ആക്കിയിരുന്നു. കരമന, തമ്പാനൂർ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഇയാൾക്കെതിരേയുണ്ട്. ഒാട്ടോറിക്ഷാ ഡ്രൈവറായും ഇയാൾ ജോലിചെയ്യുന്നുണ്ട്

Leave a Reply