സത്യപ്രതിജ്ഞയ്ക്ക് എത്തിയാൽ തല അടിച്ചുപൊളിക്കുമെന്ന് ഭീഷണി; അംഗങ്ങൾ എത്തിയത് ഹെൽമറ്റ് ധരിച്ച്

0

ചെന്നൈ: തിരുനൽവേലി ജില്ലയിലെ തിസയൻവിള നഗരസഭയിൽ സത്യപ്രതിജ്ഞയ്ക്ക് അണ്ണാഡിഎംകെ, ബിജെപി അംഗങ്ങൾ എത്തിയത് ഹെൽമറ്റ് ധരിച്ച്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയാൽ തല അടിച്ചുപൊളിക്കുമെന്ന ഡിഎംകെ ഭീഷണിയെത്തുടർന്നാണ് ഹെൽമറ്റ് ധരിച്ചതെന്ന് അംഗങ്ങൾ വിശദീകരിച്ചു.

അധ്യക്ഷ സ്ഥാനം ലഭിക്കാൻ 10 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ വേണ്ടത്. അണ്ണാഡിഎംകെ 9 വാർഡുകളിലും ബിജെപി ഒരു വാർഡിലും വിജയിച്ചു. ഇതോടെ ഭരണം പിടിക്കാനുള്ള നീക്കം തുടങ്ങിയതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. ഡിഎംകെ കോൺഗ്രസ് സഖ്യത്തിന് ഇവിടെ 4 സീറ്റ് മാത്രമാണുള്ളത്. 3 സ്വതന്ത്രരും ഡിഎംകെയെ പിന്തുണയ്ക്കുന്നു.

Leave a Reply