ട്രെ​യി​നി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീ​ഷ​ണി; യു​വാ​വ് അ​റ​സ്റ്റി​ൽ

0

ഹൈ​ദ​രാ​ബാ​ദ്: വി​ശാ​ഖ​പ​ട്ട​ണ​ത്തുനി​ന്ന് സെ​ക്ക​ന്ത​രാ​ബാ​ദി​ലേ​ക്ക് വ​രു​ന്ന ട്രെ​യി​നി​ൽ ബോം​ബു​ണ്ടെ​ന്ന് വ്യാ​ജ വി​വ​രം ന​ൽ​കി​യ യു​വാ​വി​നെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തോ​റി കാ​ർ​ത്തി​ക് (19) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ​യും സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ൽ 13ന് 100​ൽ വി​ളി​ച്ച് ട്രെ​യി​നി​ൽ ബോം​ബ് വ​ച്ച​താ​യി ഇ​യാ​ൾ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്ന് മും​ബൈ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ര​ണ്ട് ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ പോ​ലീ​സ് ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി. കാ​സി​പേ​ട്ടി​ലെ എ​ൽ​ടി​ടി ട്രെ​യി​നും കൊ​ണാ​ർ​ക്ക് എ​ക്സ്പ്ര​സു​മാ​ണ് ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Leave a Reply