Sunday, September 26, 2021

മുട്ടിൽ മരം മുറിക്കേസ് അന്വേഷിച്ച ഡിഎഫ്ഒയ്ക്ക് ഭീഷണി

Must Read

മുട്ടിൽ മരം മുറിക്കേസ് അന്വേഷിച്ച ഡിഎഫ്ഒയ്ക്ക് ഭീഷണി. മരം മുറിക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗമായിരുന്ന ധനേഷ് കുമാറാണ് തനിക്ക് ഭീഷണിയുണ്ടെന്ന് അറിയിച്ചത്. ധനേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടി എഡിജിപി ശ്രീജിത്തിന് പരാതി നൽകി.

മ​രം മു​റി​ച്ച് ക​ട​ത്തി​യ​തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത് കോ​ഴി​ക്കോ​ട് ഫ്ല​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ ആ​യി​രു​ന്ന പി. ​ധ​നേ​ഷ് കു​മാ​റാ​യി​രു​ന്നു. മ​രം മു​റി അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​ലെ അ​ഞ്ച് ഡി​എ​ഫ്ഒ​മാ​രി​ൽ ഒ​രാ​ൾ ധ​നേ​ഷ്കു​മാ​റാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യാ​യി​രു​ന്നു ധ​നേ​ഷി​ന്. മു​ട്ടി​ൽ മ​രം കേ​സി​ലെ പ്ര​തി റോ​ജി അ​ഗ​സ്റ്റി​ൻ ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ധ​നേ​ഷി​ന് കോ​ഴ ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ചി​രു​ന്നു. പ്ര​തി​യു​ടെ ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ധ​നേ​ഷി​നെ മാ​റ്റി. താ​ന​റി​യാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മാ​റ്റ​മെ​ന്നാ​യി​രു​ന്നു വി​ഷ​യ​ത്തി​ൽ വ​നം​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി ത​ന്നെ ഇ​ട​പെ​ട്ട് ധ​നേ​ഷി​നെ കൂ​ടു​ത​ൽ ചു​മ​ത​ല ന​ൽ​കി തി​രി​കെ​യെ​ത്തി​ച്ചി​രു​ന്നു

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News