Friday, July 23, 2021

രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ഡോസു കൂടി

Must Read

ന്യൂയോർക്ക്​: രണ്ട്​ ഡോസ്​ കോവിഡ്​ വാക്​സിനെടുത്തവർക്ക്​ മൂന്നാമതൊരു ഡോസു കൂടി നൽകാൻ അമേരിക്കയിലെ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍റെ അനുമതി തേടാനൊരുങ്ങുകയാണ്​ ഫൈസർ കമ്പനി. പുതിയ വകഭേദങ്ങൾക്കെതിരെയടക്കം അഞ്ചു മുതൽ പത്തു മടങ്ങു വരെ അധിക പ്രതിരോധം ഇതിലുടെ സാധ്യമാകുമെന്നാണ്​ കമ്പനി പറയുന്നത്​.

കോവിഷീൽഡ്​, ആസ്​ട്രസെനിക, ഫൈസർ തുടങ്ങിയ എംആർ.എൻ.എ വാക്​സിനുകൾ രണ്ട്​ ഡോസാണ്​ നിലവിൽ നൽകുന്നത്​. എന്നാൽ, രണ്ടാം ഡോസെടുത്ത്​ 12 മാസത്തിനകം മുന്നാമതൊരു ഡോസു കൂടി നൽകിയാൽ രണ്ട്​ ഡോസെടുത്തവരെക്കാൾ പതിൻമടങ്ങ്​ പ്രതിരോധ ശേഷി വർധിക്കുമെന്നാണ്​ ​ൈഫസർ പറയുന്നത്​.

എന്നാൽ, അമേരിക്കയിൽ 48 ശതമാനം പേർക്ക്​ മാത്രമാണ്​ ഇതുവരെ രണ്ട്​ ഡോസ്​ വാക്​സിൻ ലഭിച്ചിട്ടുള്ളത്​. ജനസംഖ്യയുടെ പകുതിയിലധികം ആളുകൾക്കും ആദ്യമാനദണ്ഡമനുസരിച്ചുള്ള രണ്ട്​ ഡോസുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിൽ മൂന്നാം ഡോസിനുള്ള അനുമതി തേടുന്നത്​ ​ൈഫസർ ആഗസ്റ്റു വരെ വൈകിപ്പിച്ചേക്കും.

അമേരിക്കയിൽ കോവിഡിന്‍റെ ഡെൽറ്റ വകഭേദം ചില മേഖലകളിൽ വ്യാപിക്കുന്നുണ്ട്​. ഡെൽറ്റ വകഭേദത്തിനെതിരെ ഉയർന്ന പ്രതിരോധ ശേഷി നൽകാൻ മൂന്നാം ഡോസിന്​ കഴിയുമെന്നാണ്​ ഫൈസർ അവകാശപ്പെടുന്നത്​. ചില മേഖലകളിൽ കോവിഡ്​ വ്യാപിക്കു​േമ്പാഴും മരണനിരക്ക്​ കുറച്ചു നിർത്താനാകുന്നത്​ മുതിർന്ന പൗരൻമാർക്കടക്കം വാക്​സിൻ നൽകിയതാണെന്ന്​ ആരോഗ്യ വിദഗ്​ധൻ ഡോ. ആന്‍റണി ഫൗച്ചി ചൂണ്ടികാണിക്കുന്നു

Leave a Reply

Latest News

ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം

ടോക്കിയോ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച...

More News