Wednesday, June 16, 2021

കോൺഗ്രസില്‍ നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന; ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രന്‍

Must Read

തിരുവനന്തപുരം: ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാ​ഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രന്‍. കോൺഗ്രസില്‍ നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന എന്‍സിപി നൽകുമെന്നും മന്ത്രി പറഞ്ഞു. എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കുന്നതെന്ന് ലതിക പറഞ്ഞു.

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു.7624 വോട്ട് നേടിയ ലതിക യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ലതിക സുഭാഷിലൂടെ കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ എൻസിപിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. പ്രവര്‍ത്തന പരിചയം കണക്കിലെടുത്ത് എൻസിപിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷും പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Latest News

ഓൺലൈൻ വാർത്താ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്ന പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം, സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തിന് പ്ലാറ്റ്ഫോമിനെതിരെ കേസെടുക്കുന്ന ആദ്യ സംഭവം ഉത്തർപ്രദേശിൽ

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പ്ര​സി​ദ്ധീ​ക​ര​ണ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന പു​തി​യ കേ​ന്ദ്ര നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്ക​ത്തി​ന് പ്ലാ​റ്റ്ഫോ​മി​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന ആ​ദ്യ സം​ഭ​വം ഉത്തർപ്രദേശിൽ. മു​സ്‌​ലിം വ​യോ​ധി​ക​ൻ...

More News