Tuesday, October 26, 2021

ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

Must Read

ന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്ന് എൻസിബി സയറക്ടർ സമീർ വാങ്കഡേ പറഞ്ഞു.

കേസിൽ രാഷ്‌ട്രീയക്കാരുടെ പങ്കിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണമായിട്ടാണ് ഡയറക്ടറുടെ പരാമർശം. നേരത്തെ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) വ്യക്തമാക്കിയിരുന്നു.

കേസിൽ ഉൾപ്പെട്ടിരിക്കുന്നത് വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകൻ ആണോയെന്ന് ഏജൻസി നോക്കില്ലെന്നും പ്രതികൾ ആരുടെ മകനാണെന്ന് നോക്കേണ്ടത് ഏജൻസിയുടെ ജോലിയല്ലെന്നുമാണ് എൻ.സി.ബി മേധാവി വ്യക്തമാക്കിയത്

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News