Sunday, September 26, 2021

തൊണ്ടിമുതലും ഒഴിപ്പിച്ചു;വിളപ്പിൽശാല പോലീസ് ഉടമയ്ക്ക് സ്ഥലം ഒഴിഞ്ഞുനൽകി

Must Read

വിളപ്പിൽശാല: പോലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങൾ എ.ആർ.ക്യാമ്പിലേക്കു മാറ്റി വിളപ്പിൽശാല പോലീസ് ഉടമയ്ക്ക് സ്ഥലം ഒഴിഞ്ഞുനൽകി. ആക്രി വാഹനങ്ങൾ കുമിഞ്ഞുകൂടിയതോടെ കൊതുകുശല്യത്താൽ പൊറുതിമുട്ടിയ നാട്ടുകാർക്കിത് ആശ്വാസമായി.

ഒപ്പം പോലീസ് സ്‌റ്റേഷന് സ്ഥലം വാടകയ്ക്കു നൽകിയിരുന്ന ഉടമയ്ക്കത് ഒഴിഞ്ഞുകിട്ടിയതിന്റെ സന്തോഷവും.

അറുപതു വർഷം മുൻപ് വിളപ്പിൽശാല പോലീസ് സ്‌റ്റേഷൻ പ്രവർത്തിക്കാൻ ചെറിയ വാടകയ്ക്കു കെട്ടിടം നൽകിയവരാണ് വിളപ്പിൽശാലയിലെ കുശവൂർ കുടുംബം. ഒരു വർഷം മുൻപ് പോലീസ് സ്‌റ്റേഷൻ വാടക ക്കെട്ടിടത്തിൽ നിന്നും മാറിയിട്ടും തുരുമ്പുപിടിച്ച വാഹനശേഖരം അവിടെ നിന്നു മാറ്റിയില്ല. ഇതോടെ സ്ഥലം ഉടമകൾ പ്രതിസന്ധിയിലായി.

കെട്ടിടവും ഭൂമിയും തിരിച്ചു കിട്ടിയിട്ടും തൊണ്ടിസാധനങ്ങൾ നീക്കാത്തതിനാൽ സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകാത്ത അവസ്ഥയായി. തൊണ്ടിമുതലിന്റെ സൂക്ഷിപ്പും പരോക്ഷമായി ഉടമകളുടെ ഉത്തരവാദിത്വമായി.

പോലീസ് പിടിച്ചെടുത്ത കേസിലുൾപ്പെട്ട പഴയതും പുതിയതുമായ നൂറുകണക്കിന് വാഹനങ്ങളാണ് സ്‌റ്റേഷൻ പ്രവർത്തിച്ചിരുന്ന വാടകക്കെട്ടിടത്തിനു ചുറ്റും കൂട്ടിയിട്ടിരുന്നത്.

ഇവയിൽ കൊതുകും കൂത്താടിയും നിറഞ്ഞതോടെ പ്രദേശവാസികൾ പകർച്ചവ്യാധി ഭീഷണിയിലുമായി. ആരോഗ്യ പ്രവർത്തകരും ഇതു നീക്കംചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.

കേസിലുൾപ്പെട്ട തൊണ്ടിമുതലുകൾ ലേലം ചെയ്യാൻ കോടതിയുടെ അനുമതി വേണം. കൂടാതെ നടപടിക്രമങ്ങൾ വേറേയും.

പോലീസ് സ്‌റ്റേഷൻ ഒഴിപ്പിക്കുന്നതിന് സർക്കാരിനെ സമീപിച്ച സ്ഥലം ഉടമകളായ കുശവൂർ കുടുംബാംഗങ്ങൾ വീണ്ടും ഓഫീസുകൾ കയറിയിറങ്ങി. സ്റ്റേഷൻ മാറിയിട്ടും കെട്ടിടവും സ്ഥലവും പോലീസിന്റെ കസ്റ്റഡിയിലായിരുന്നു.

ഇവരുടെ സങ്കടം തിരിച്ചറിഞ്ഞ പോലീസ് അവസാനം തുരുമ്പുപിടിച്ച വാഹനങ്ങൾ എ.ആർ.ക്യാമ്പിലേക്കു മാറ്റാൻ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം മുതൽ വാഹനങ്ങളിവിടെ നിന്നു മാറ്റിത്തുടങ്ങി.

English summary

Thondimuthalum evacuated; Vilapilsala police vacated land

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News