Sunday, January 23, 2022

വീട് വിട്ടിറങ്ങിയ എംബിബിഎസ് വിദ്യാർഥിനിയെ തേടി തൊടുപുഴ പോലീസ് തലശേരിയിൽ

Must Read

വീട് വിട്ടിറങ്ങിയ എംബിബിഎസ് വിദ്യാർഥിനിയെ തേടി തൊടുപുഴ പോലീസ് തലശേരിയിൽ. വിദേശത്ത് വെച്ച് പരിചയപ്പെട്ട തലശേരി സ്വദേശിയായ യുവാവിനോടൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന സൂചനയെ തുടർന്നാണ് പെൺകുട്ടിയെ തേടി പോലീസ് തലശേരിയിൽ എത്തിയത്.

ക​മി​താ​ക്ക​ളാ​യ ഇ​രു​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്ത് ജ​നി​ച്ചു വ​ള​ർ​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യാ​ണ് തൊ​ടു​പു​ഴ​യി​ൽ നി​ന്നും കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വി​ദേ​ശ​ത്ത് എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തൊ​ടു​പു​ഴ​യി​ലെ ഒ​രാ​ശു​പ​ത്രി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. വ്യ​ത്യ​സ​ത മ​ത വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഇ​രു​വ​രും വി​ദേ​ശ​ത്ത് അ​ടു​ത്ത​ടു​ത്ത ഫ്ലാ​റ്റു​ക​ളി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​വി​ടെ വ​ച്ചാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. പെ​ൺ​കു​ട്ടി ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി മ​റ്റൊ​രു വി​ദേ​ശ രാ​ജ്യ​ത്തേ​ക്കും യു​വാ​വ് നാ​ട്ടി​ലേ​ക്കും വ​ന്നി​രു​ന്നു. ഉ​പ​രി​പ​ഠ​നം ക​ഴി​ഞ്ഞ് നാ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News