തൊടുപുഴയിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ട; പിടികൂടിയത്ജില്ലാ ആൻറി നർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ്

0

തൊടുപുഴ: തൊടുപുഴയിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ട. ജില്ലാ ആൻറി നർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിൽ 27.5 ഗ്രാം എം.ഡി.എം.എ പിടികൂടി. തൊടുപുഴ പട്ടയം കവല സ്വദേശി കണ്ടത്തിൻ കര വീട്ടിൽ കെ.കെ ഹാരിസിൻ്റെ വീട്ടിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.
എം ഡി എം എ യ്ക്ക്പുറമെ 250 ഗ്രാം കഞ്ചാവും 8.5 ലക്ഷം രൂപയും പിടികൂടി.

ഇടുക്കി എസ് പി ആർ കറുപ്പു സാമിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. നർക്കോടിക് ഡി വൈ എസ് പി എ ജി ലാൽ പരിശോധനക്ക് നേതൃത്വം നൽകി.

തൊടുപുഴ എസ് എച്ച് ഒ വിഷ്ണു കുമാർ,ജില്ലാ ആൻറി നർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് എസ് ഐ മാരായ ചാക്കോ, ഉണ്ണികൃഷ്ണൻ, എ എസ് ഐ ഷംസുദീൻ, സി പി ഒ മാരായ ഹരീഷ് , മഹേഷ്, അനുപ് എന്നിവർ നേതൃത്വം നൽകി.

Leave a Reply