Saturday, October 16, 2021

സൂരജിന് തൂക്കുകയർ ഒഴിഞ്ഞതിന് ഇതാണ് കാരണം

Must Read

കൊല്ലം: രാജ്യത്തെ തന്നെ അത്യപൂർവ കേസുകളിലൊന്നായിരുന്നു പാമ്പിനെ ആയുധമാക്കി നടത്തിയ ഉത്ര കൊലപാതകം. അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതി സൂരജിന് വധശിക്ഷ ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ ഒരു കേസാണ് ഇതെന്ന് കോടതി അംഗീകരിച്ചെങ്കിലും പ്രതി മുൻകാലത്ത് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതും പ്രതിയുടെ പ്രായവുമാണ് വധശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള പ്രധാന കാരണങ്ങൾ.

പ്രതിക്ക് കുറ്റകൃത്യ പശ്ചാത്തലമില്ല. 27 വയസ്സാണ് പ്രായം. കുറ്റകൃത്യത്തിൽ പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയതായി പ്രോസിക്യൂഷൻ പറഞ്ഞു.

17 വർഷത്തെ തടവിനുശേഷം ഇരട്ട ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് കോടതി സൂരജിന് ശിക്ഷ വിധിച്ചത്. 302-ാം വകുപ്പ് പ്രകാരം ആസൂത്രിത കൊലപാതകത്തിന് ജീവപര്യന്തവും 307-ാം വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിന് മറ്റൊരു ജീവപര്യന്തം. 328ാം വകുപ്പ് പ്രകാരം വിഷംനൽകി പരിക്കേൽപ്പിക്കലിന് പരാമാധി ശിക്ഷയായ പത്ത് വർഷം തടവ്, 201 -ാം വകുപ്പ് പ്രകാരം തെളിവുനശിപ്പിക്കലിന് ഏഴ് വർഷം തടവ് എന്നിങ്ങനെയാണ് കോടതി വിധിച്ചത്.

17 വർഷത്തെ തടവ് പൂർത്തിയായ ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂവെന്ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് പ്രത്യേകം പറഞ്ഞിട്ടുണ്ട്. വിധിപ്രസ്താവം പൂർണമായും ലഭിച്ചശേഷം സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകണോ വേണ്ടയോ എന്നത് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News