Wednesday, June 16, 2021

ഇത് കഴിവുള്ളവരുടെ ലോകമാണ്… ആണിന്റെയും പെണ്ണിന്റെയും ലിംഗം നോക്കി നടക്കുന്ന തന്നെപ്പോലുള്ളവര്‍ക്കുള്ളതല്ല …

Must Read

ആണുടലില്‍ നിന്നും പെണ്‍മയിലേക്കുള്ള മാറ്റത്തിൽ ജീവനോടെയുള്ള പോസ്റ്റ്മോർട്ടത്തിനു സമാനമായ അവസ്ഥകളിലൂടെ കടന്നു പോയകാര്യങ്ങൾ പങ്കുവച്ച വൈഗ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പ് ശ്രദ്ധനേടുന്നു. തന്റെ വാക്കുകൾക്ക് അശ്ലീലമായി മറുപടിയുമായി ഒരു വ്യക്തിയ്ക്ക് തക്കതായ മറുപടി നൽകുകയാണ് വൈഗ.

കാശിനു വേണ്ടി ഒരുങ്ങിക്കെട്ടി ഇറങ്ങുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡറുകളെന്നായിരുന്നു ഒരാളുടെ കമന്റ്. പെണ്ണായി മാറി ജീവിതം കുളമാക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡറുകളെന്നും കാമം തീര്‍ക്കാന്‍ ഇറങ്ങുന്നവരാണെന്നും അധിക്ഷേപിച്ച വ്യക്തിയ്ക്ക് മുഖമടച്ചു മറുപടി നൽകിയിരിക്കുകയാണ് വൈഗ. സ്വന്തം സ്വത്വം വെളിപ്പെടുത്തി ജീവിക്കുന്നത് ആരുടെയും ഔദാര്യമല്ലെന്ന് വൈഗ പറയുന്നു. ‘ആളുകളെ അളക്കേണ്ടത് അവരുടെ വസ്ത്രധാരണ രീതിയും മേക്കപ്പും നോക്കിയാണെന്ന് താന്‍ വിചാരിക്കുന്നെങ്കില്‍ തന്നോട് ഒന്നേ പറയാനുള്ളൂ… ഇത് കഴിവുള്ളവരുടെ ലോകമാണ്… ആണിന്റെയും പെണ്ണിന്റെയും ലിംഗം നോക്കി നടക്കുന്ന തന്നെപ്പോലുള്ളവര്‍ക്കുള്ളതല്ല …’- വൈഗ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു

Leave a Reply

Latest News

More News