Friday, June 25, 2021

വിഡി സതീശന്റെ ഫ്‌ളക്‌സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്; അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്; ഇനിയാ കൊതി കൂടും; ആശംസകളുമായി കൊടിക്കുന്നിൽ സുരേഷ്

Must Read

തിരുവനന്തപുരം : കേരളത്തിന്റെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി കൊടിക്കുന്നിൽ സുരേഷ്. സതീശന്റെ ഫ്‌ലക്‌സ് കീറുന്ന ചിത്രത്തിനൊപ്പമാണ് കൊടിക്കുന്നിൽ ആശംസകൾ നേർന്നിരിക്കുന്നത്.

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർ കൊതിക്കുന്ന ചോരയാണിതെന്നും ഇനിയാ കൊതി കൂടുമെന്നുമുളള നിരീക്ഷണത്തോടെയാണ് കൊടിക്കുന്നിൽ കുറിപ്പും ചിത്രവും പങ്കുവെച്ചത്. വി ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നു എന്നും കുറിപ്പിൽ പറയുന്നു.

വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയായിരുന്നു. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിൻറെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പിന്തുണയറിയിച്ചു. ഇതിൻറെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –

ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളർച്ചയില്ലാതെ നമ്മൾ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും..

സംഘടിതമായി, സുശക്തമായി ഓരോ യുഡിഎഫ് പ്രവർത്തകനും ഒപ്പമുണ്ടാകും. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന്. ഈ ജനതയുടെ നായകന്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന സമരവസന്തങ്ങൾക്ക് അഭിവാദ്യങ്ങൾ..

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ഗുണ്ടകൾ മുമ്പ് വിഡി സതീശന്റെ ഫ്‌ളക്‌സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News