ഈ ഹോം ഡെലിവറിക്കാരുടെ ഒരു കാര്യം; മുള്ളൻചക്ക മരത്തിൽ കയറി പറിച്ചു നൽകി

തൊടുപുഴയിലുള്ള ക്യാൻസർ രോഗബാധിതന് മുള്ളൻ ചക്ക വേണം. ലോക് ഡൗണിൽ എവിടെ നിന്ന് കിട്ടാൻ. ഒരു എത്തും പിടിയും കിട്ടാതെ വാട്സാപ്പിൽ ഒരു മെസേജ് അയച്ചു. ഒടുവിൽ സാധനം കിട്ടി 35 കിലോമീറ്റർ അകലെ പുല്ലുവഴിയിൽ. ഇ കിച്ചനേറ്റ് എന്ന ഹോം ഡെലിവറി സ്ഥാപന ഉടമ ഏലിയാസ് ആണ് മുള്ളൻചക്ക സംഘടിപ്പിച്ച് നൽകിയത്. വാട്സാപ്പ് മെസേജ് ശ്രദ്ധയിൽപെട്ട ഏലിയാസ് മുള്ളൻചക്ക തേടിപ്പിടിക്കുകയായിരുന്നു. പിന്നീട് സുനിലിനെ വിവരം അറിയിച്ചു. മരത്തിൽ കയറി ഏലിയാസ് തന്നെ പഴം പറിച്ച് തൊടുപുഴ സ്വദേശി സുനിലിന് മുള്ളൻചക്ക കൈമാറി.

ശാസ്ത്രീയമായി അംഗീകരിച്ചിട്ടില്ലെങ്കിലും മുള്ളൻ ചക്ക ക്യാൻസർ രോഗികൾ ഓഷധമായി ഉപയോഗിക്കുന്നുണ്ട്. മലയാളികള്‍ക്കിടയില്‍ നിരവധി നാട്ടുവൈദ്യ മുറകള്‍ സാധാരണയായി കണ്ടുവരാറുണ്ട്. എല്ലാമൊന്നും പ്രോത്സാഹിക്കാവുന്നതല്ല. കൂടാതെ ഇപ്പോഴത്തെ അവസ്ഥയില്‍ തീര്‍ത്തും സ്വയം ചികിത്സ അപകടം സൃഷ്ട്ടിക്കുന്നതാണ്.

എന്നാല്‍, മുള്ളന്‍ ചക്ക,​ ലക്ഷ്മണപഴം എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന മുള്ളന്‍ ചക്കയുടെ ഗുണങ്ങള്‍ എന്തെന്ന് അറിയുന്നതില്‍ തെറ്റില്ല. നാരുകളുടെയും വിറ്റാമിന്‍ സി, ബി വണ്‍, ബി റ്റൂ, ബി ത്രീ, ബി ഫൈവ്, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം എന്നിങ്ങനെ നിരവധി പോഷകങ്ങളുടേയും കലവറയാണ് മുള്ളാത്ത. ഇല, ഫലം, വേര്, തൊലി, വിത്ത് എന്നിവയാണ് മുള്ളാത്തയുടെ ഔഷധയോഗ്യ ഭാഗങ്ങള്‍.

രോഗപ്രതിരോധ ശേഷിക്ക് ഇത് വളരെ ഉത്തമമാണ്. കൂടാതെ നല്ല ഉറക്കം ഉറപ്പാക്കാനും മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദവും കുറച്ച്‌ ഉന്മേഷം നല്‍കാനും ഈ ഫലത്തിനു സാധിക്കും. രക്തശുദ്ധിയ്ക്കും അതിസാരത്തിനും ഔഷധമാണ് . ദഹനക്കുറവ്, വിളര്‍ച്ച, മൈഗ്രേന്‍, മൂത്രാശയരോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി മുള്ളാത്ത ഉപയോഗിക്കാം. മുള്ളാത്തയില്‍ അടങ്ങിയിരിക്കുന്ന അസറ്റോജനിന്‍സ് എന്ന ഘടകം “അര്‍ബുദ രോഗത്തിന്” ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും കാന്‍സര്‍ ചികിത്സയ്ക്ക് മുള്ളാത്തയെ ആശ്രയിക്കാന്‍ നില്‍ക്കരുത്.

Leave a Reply