തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്തിയിരുന്ന എറണാകുളത്തുനിന്ന് ഹൗറയിലേക്കും ബാറുണിയിലേക്കുമുള്ള സ്പെഷ്യൽ ട്രെയിനിന്റെയും തിരുനെൽവേലയിൽ നിന്ന് തിരുവനന്തപുരം വഴി ഗാന്ധിധാമിലേക്ക് പോകുന്ന പ്രതിവാര സ്പെഷ്യൽ ട്രെയിനിന്റെയും കാലാവധി ഒരുമാസം കൂടി നീട്ടിയതായി റെയിൽവേ അറിയിച്ചു.സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്, ഇന്റർസിറ്റി ട്രെയിനുകൾ ഈ മാസം തന്നെ ഓടും
എറണാകുളത്തുനിന്ന് ഞായറാഴ്ചകളിൽ രാവിലെ 10.15ന് പുറപ്പെടുന്ന ബാറുണി പ്രതിവാര എക്സ് പ്രസ് ട്രെയിൻ സർവീസ് ജനുവരി മൂന്ന് വരെയും തിങ്കളാഴ്ചകളിൽ രാത്രി 11.25ന് ഹൗറയിലേക്കുള്ള പ്രതിവാര സ്പെഷ്യൽ ട്രെയിൻ 28 വരെയും തിരുനെൽവേലിയിൽ നിന്ന് വ്യാഴാഴ്ചകളിൽ രാവിലെ 7.40ന് പുറപ്പെട്ട് തിരുവനന്തപുരം, പാലക്കാട് വഴി ഗാന്ധിധാം വരെ പോകുന്ന പ്രതിവാര സ്പെഷ്യൽ ഡിസംബർ 31വരെയും നീട്ടി. Thiruvananthapuram: The special trains from Ernakulam to Howrah and Baruni and the weekly special train from Tirunelveli to Gandhidham via Thiruvananthapuram have been extended by one month.