തിരുവനന്തപുരം: എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് എതിരെ അവകാശ ലംഘന നോട്ടീസ് നൽകാനൊരുങ്ങി സി പി എം. എം സ്വരാജ് എം എൽ എ ആണ് നോട്ടീസ് നൽകുക. നിയമസഭയിൽ വയ്ക്കും മുമ്പ് സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നത് അവകാശ ലംഘനമെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.
ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ടതിന് എൻഫോഴ്സ്മെന്റിന് എതിരെയുളള അവകാശലംഘന നോട്ടീസ് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. എൻഫോഴ്സ്മെന്റിന്റെ മറുപടി മാദ്ധ്യമങ്ങൾക്ക് ചോർന്നതിനെ കുറിച്ച് കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്. അതിനിടെയാണ് പുതിയ അവകാശ ലംഘന നോട്ടീസ് എത്തുന്നത്.
അതേസമയം, ഫയൽ ആവശ്യപ്പെടുന്നതുപോലെയല്ല, നിയമസഭയിൽ ഇനിയുമെത്താത്ത റിപ്പോർട്ടിന്റെ പേരിലെ അന്വേഷണം എന്നാണ് സർക്കാരിന്റെയും സി പി എമ്മിന്റെയും വിലയിരുത്തൽ. എൻഫോഴ്സ്മെന്റ് നടപടി അസാധാരണമെന്നാണ് സി പി എം നേതാക്കൾ പറയുന്നത്. Thiruvananthapuram: The CPM is all set to issue a rights violation notice against the Enforcement Directorate. The notice will be issued by M Swaraj MLA. Before laying in the Assembly