തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ചിട്ടികളിൽ വ്യാപകമായി കള്ളപ്പണം നിക്ഷേപിക്കുന്നെന്ന സംശയത്തിൽ വിജിലൻസ്. കെ.എസ്.എഫ്.ഇയുടെ 40ഒാളം ശാഖകളിൽ വിജിലൻസ് നടത്തിയ ‘ഒാപറേഷൻ ബചത്’ മിന്നൽ പരിശോധനയിലാണ് തെളിവുകൾ ലഭിച്ചത്.
ചിട്ടികളിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നെന്ന നിലയിലുള്ള പരാതികൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ സുദേഷ്കുമാറിെൻറ നിർദേശാനുസരണം വിജിലൻസ് മിന്നൽ പരിശോധന നടന്നത്. ചിട്ടികളുടെ നടത്തിപ്പിൽ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നെന്ന് പരിശോധനയിൽ കണ്ടെത്തിയതായി വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
പ്രതിമാസം രണ്ട് ലക്ഷം രൂപ വീതം ചിട്ടിയിൽ നിക്ഷേപിക്കുന്നവരുണ്ടെന്ന് രേഖകൾ പരിശോധിച്ചതിൽനിന്ന് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ഒരു ബ്രാഞ്ചിൽ ഒരാൾ പ്രതിമാസം വിവിധ ചിട്ടികളിലായി ഒമ്പത് ലക്ഷവും മറ്റൊരാൾ നാലര ലക്ഷവും നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. Thiruvananthapuram: State wide KSFE Chitty Games Vigilance on suspicion of investing counterfeit money. There are about 40 branches of KSFEU