Sunday, January 24, 2021

തിരുവനന്തപുരത്ത് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞി ഉൾപ്പടെയുളള സാധനങ്ങൾ; നില ഗുരുതരം

Must Read

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട്...

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ്. പഞ്ഞി ഉൾപ്പടെയുളള സാധനങ്ങൾ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടി. ഇതോടെ ആന്തരികാവയവങ്ങളിൽ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ വലിയതുറ സ്വദേശിയെ എസ് എ ടി ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. ആരോഗ്യപ്രശ്‌നങ്ങൾ കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് യുവതി.

22 വയസുളള അൽഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. സിസേറിയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വേദന കുറവില്ലാതെ വന്നതോടെ ഡോക്‌ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
വീട്ടിലെത്തി ആഴ്ച ഒന്ന് കഴിഞ്ഞപ്പോൾ എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥയായി. തുടർന്ന് തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചപ്പോൾ സ്‌കാനിംഗിന് വിധേയയാക്കി. അപ്പോഴാണ് വയറിനുളളിൽ പഞ്ഞിക്കെട്ട് കണ്ടത്. എസ് എ ടി ആശുപത്രിലെത്തിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിർദേശിക്കുകയായിരുന്നു. ആദ്യം കീ ഹോൾ ശസ്ത്രക്രിയ ചെയ്‌ത ശേഷം അത് ഫലം കാണാതെ വന്നതോടെ വയർ കീറി എല്ലാം പുറത്തെടുത്തു.
തൈക്കാട് ആശുപത്രിയിലെ ഡോക്‌ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു ആശുപത്രി അധികൃതരുടെ വെല്ലുവിളി. 19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി ആരോഗ്യം മോശമായ അൽഫിനക്ക് ഇപ്പോൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടാണ്.ശസ്‌ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടറുടെ വിശദീകരണം. സംഭവത്തിൽ പരാതിയൊന്നും കിട്ടിയില്ലെന്നാണ് തൈക്കാട് ആശുപത്രി സൂപ്രണ്ട് പറയുന്നത്. Thiruvananthapuram: Serious error during obstetric surgery at Thiruvananthapuram Thycaud Women and Children’s Hospital. Items, including cotton, were sewn into the woman’s abdomen.

Leave a Reply

Latest News

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ കത്തിച്ചെറിഞ്ഞു വിരട്ടുന്നതിനിടെ ടയർ ചെവിയിൽ കുടുങ്ങി...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ...

കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു....

ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്

കൊച്ചി: ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്. കോട്ടയം വെള്ളൂർ വടകര...

More News