Wednesday, December 1, 2021

സമൂഹവിരുദ്ധരെ പിടികൂടാൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. പ്രഖ്യാപിച്ച പ്രത്യേക പരിശോധനയിൽ 107 പേർ പിടിയിൽ

Must Read

സമൂഹവിരുദ്ധരെ പിടികൂടാൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. കെ.സഞ്ജയ്‌കുമാർ പ്രഖ്യാപിച്ച പ്രത്യേക പരിശോധനയുടെ ആദ്യദിനത്തിൽ 107 പ്രതികളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ്‌ ചെയ്തു.

കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാർ ഉൾപ്പെടെ പത്തുപേരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് പ്രത്യേക പരിശോധന തുടങ്ങിയത്.

കരുനാഗപ്പള്ളി എ.സി.പി. ഷൈനു തോമസിനായിരുന്നു മേൽനോട്ടച്ചുമതല. വധശ്രമം, കവർച്ച, മോഷണം, മറ്റു ഗുരുതരമായ കുറ്റകൃത്യങ്ങൾ മുതൽ പകർച്ചവ്യാധിപ്രതിരോധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസുകളിൽവരെ ഉൾപ്പെട്ടവരാണ് അറസ്റ്റിലായവർ.

ജാമ്യമെടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്നവരും ജാമ്യമെടുത്തശേഷം മുങ്ങിയവരുമായ പ്രതികളെയാണ് പോലീസ് പിടികൂടിയത്. ഇവരെ ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി നിയമനടപടികൾ സ്വീകരിച്ചു.സ്ഥിരം കുറ്റവാളികളായ 10 പേർക്കെതിരേ സി.ആർ.പി.സി. പ്രകാരം നല്ലനടപ്പിന് ബോണ്ട് വയ്ക്കുന്നതിനായി സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. സ്ഥിരം കുറ്റവാളികളായ മറ്റു നാലുപേർക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കൽ ആരംഭിച്ചിട്ടുണ്ട്.

എസ്.ഐ.മാരായ വിനോദ്കുമാർ, ജയശങ്കർ, മനോജ്, എ.എസ്.ഐ.മാരായ എച്ച്.ഷാജിമോൻ, കെ.നന്ദകുമാർ, സി.പി.ഒ.മാരായ അഖിൽരാജ്, സന്തോഷ്‌കുമാർ, മനോജ്, ശ്രീകാന്ത് എന്നിവർ പോലീസ് ഇൻസ്പെക്ടർക്കൊപ്പം റെയ്ഡിൽ പങ്കെടുത്തു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News