Wednesday, September 23, 2020

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണ് എന്നാല്‍ തീരുമാനം ഹൈക്കമാന്റേത്: ഉമ്മന്‍ചാണ്ടി

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

തിരുവനന്തപുരം: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണ് എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്റാണെന്ന്് ഉമ്മന്‍ചാണ്ടി. ഇത്തവണയൂം താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവായി തിളങ്ങുന്ന രമേശ് ചെന്നിത്തലയ്ക്ക് പുറമേ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ച തുടങ്ങി.
തിരഞ്ഞെടുപ്പിന് ഇനിയും എട്ട് മാസം മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നല്ല നിലയിലുള്ള പ്രവര്‍ത്തനമാണ് രമേശ് ചെന്നിത്തല നടത്തിയത്.എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചതിനൊപ്പം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പോര് മുറുകിയതായിട്ടാണ് വിലയിരുത്തല്‍. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിയും സംസ്ഥാന രീഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി വാര്‍ത്തകള്‍ പുറത്തു വരുമ്ബോള്‍ കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകുമെന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കുമെന്നാണ് സൂചനകള്‍.

Thiruvananthapuram: Ramesh Chandy deserves to be the Chief Minister but Oommen Chandy said that it is the High Command who decides the Chief Minister. This time too he is contesting for the Assembly

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News