Saturday, December 5, 2020

കുടുംബശ്രീയുടെ ‘ഉത്സവ്’ ഓൺലൈൻ ഷോപ്പിംഗ് മേള തുടങ്ങി

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരംസാധാരണക്കാര്‍ക്ക് ഏറ്റവും നല്ല ഉല്‍പ്പന്നങ്ങള്‍ വിലകുറച്ച്‌ വേഗത്തില്‍ എത്തിക്കാനാണ് കുടുംബശ്രീ ‘ഉത്സവി’ലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി സി രവീന്ദ്രനാഥ്. കുടുംബശ്രീയുടെ ‘ഉത്സവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കാന്‍ ഉത്സവിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ തപാല്‍ വകുപ്പ് വീട്ടിലെത്തിക്കും. ഇതിനായി കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മില്‍ ധാരണപത്രം ഒപ്പിട്ടു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ധാരണപത്രം തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് പ്രതീകിന് കൈമാറി.ഇന്ത്യയില്‍ എവിടെയും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാണ് കരാറായത്.

www.kudumba shree bazaar.com എന്ന ഇ കൊമേഴ്സ്യല്‍ പോര്‍ട്ടലിലൂടെയാണ് വിപണനമേള സംഘടിപ്പിക്കുന്നത്. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങി 1020ല്‍പ്പരം ഉല്‍പ്പന്നം പോര്‍ട്ടലിലൂടെ ലഭിക്കും. 350 സംരംഭകരാണ് വിപണനമേളയില്‍ പങ്കാളികളാകുന്നത്. 19 വരെയാണ് ഓണ്‍ലൈന്‍ ഷോപ്പിങ് മേള.

● 200 രൂപയ്ക്കു മുകളില്‍ ഉല്‍പ്പന്നം വാങ്ങുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചാര്‍ജില്ലാതെ എത്തിച്ചുനല്‍കും
● അറുനൂറിലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനംവരെ ഡിസ്കൗണ്ട്
● 1000 രൂപയ്ക്കു മുകളില്‍ വാങ്ങിയാല്‍ 10 ശതമാനം അധിക ഡിസ്കൗണ്ട്. 3000 രൂപയ്ക്കു മുകളില്‍ വാങ്ങുന്നവര്‍ക്കും പ്രത്യേക ഡിസ്കൗണ്ട്
● സംരംഭകര്‍ നേരിട്ടു നല്‍കുന്ന പ്രത്യേക ഡിസ്കൗണ്ട്
● ആദ്യം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന 100 പേര്‍ക്ക് 10 ശതമാനം അധിക ഡിസ്കൗണ്ട്. ആദ്യ 200 പേര്‍ക്ക് അഞ്ചു ശതമാനം ഡിസ്കൗണ്ടും
●എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 20 ശതമാനം കിഴിവ്Thiruvananthapuram
Kudumbasree ‘Utsavi’ aims to bring the best products to the common man at low cost and fast

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News