Wednesday, December 2, 2020

കെ.എസ്.ആര്‍.ടി.സി പിങ്ക് കഫെയുമായി കുടുംബശ്രീ

Must Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ...

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി...

തിരുവനന്തപുരം: ഉപയോഗശൂന്യമായ ബസ്സുകള്‍ റെസ്റ്റോറന്റുകളാക്കി മാറ്റാനുള്ള തീരുമാനം കെ.എസ്.ആര്‍.ടി.സി രണ്ട് മാസം മുന്‍പാണ് കൈക്കൊണ്ടത്. മാസ വാടക ഈടാക്കി ഈ ബസുകള്‍ ഭക്ഷണ വില്‍പ്പനശാലകളാക്കി മാറ്റുന്ന തീരുമാനം അറിഞ്ഞ കുടുംബശ്രീ ഇപ്പോള്‍ പരീക്ഷണമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കുടുംബശ്രീയുടെ കഫേ തുടങ്ങിയിരിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സിയുടെ അനുമതി ലഭിച്ചതോടെ ഒരു പുതിയ സംരംഭത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. കുടുംബശ്രീ വനിതകള്‍ ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ ‘പിങ്ക് കഫേ’ എന്ന പേരില്‍ റെസ്‌റ്റൊറന്റ് ആരംഭിച്ചു.

പ്രധാനമായും ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളും സസ്യ-മാംസ വിഭവങ്ങളും ഊണുമെല്ലാം കിഴക്കേക്കോട്ടയില്‍ ആരംഭിച്ച ‘പിങ്ക് കഫേ’ വഴി ലഭിക്കും.ഒരു സമയം പത്ത് പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ബസ്സിലുണ്ട്. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം

‘പിങ്ക് കഫേ’യ്ക്കുള്ള ബസ് കെ.എസ്.ആര്‍.ടി.സി ലഭ്യമാക്കി. റെസ്‌റ്റൊറന്റ് മാതൃകയിലേക്ക് ബസ് മാറ്റിയതും കെ.എസ്.ആര്‍.ടി.സി തന്നെയാണ്. എന്നാല്‍ മറ്റ് ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കുടുംബശ്രീ ഒരുക്കി. അഞ്ച് പേരടങ്ങുന്ന യുവശ്രീ സംരംഭത്തെയാണ് കിഴക്കേക്കോട്ടയിലെ കഫേ നടത്തിപ്പിനായി തെരഞ്ഞെടുത്തത്. ശുഭയുടെ നേതൃത്വത്തിലാണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.

ഇന്ന് കിഴക്കേക്കോട്ടയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിങ്ക് കഫേ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് നടത്തുന്ന ഇങ്ങനെയൊരു പരീക്ഷണം വിജയിക്കുമെന്നും മറ്റ് ജില്ലകളിലേക്കും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.Thiruvananthapuram: KSRTC took a decision two months ago to convert useless buses into restaurants.

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ...

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ...

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ...

More News