Thursday, September 24, 2020

മന്ത്രിസഭ ഉടനടി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

Must Read

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ :തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ്...

അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് താപ്‌സി പന്നു

ഡൽഹി :സംവിധായകന്‍ അനുരാഗ് കശ്യപിനെതിരായ പീഡന ആരോപണത്തില്‍ പ്രതികരണവുമായി താപ്‌സി പന്നു. തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച്‌ പോലും അനുരാഗ് മോശം പറയാറില്ലെന്ന് തപ്‌സി...

രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്ന...

തിരുവനന്തപുരം: മന്ത്രിമാരുടെ ഗുരുതര ക്രമക്കേടുകളെ വെള്ളപൂശുന്നതിന് പകരം മന്ത്രിസഭ ഉടനടി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രിസഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാണ്. സ്പീക്കറും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. മന്ത്രിമാരേയും കുടുംബാംഗങ്ങളേയും തുടരെത്തുടരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി.
എല്ലാ ക്രമക്കേടുകളുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്.അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം ഈ സര്‍ക്കാരിനില്ല.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മന്ത്രിയെ ചോദ്യം ചെയ്യുന്നത് നിസ്സാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.സമനില തെറ്റിയ മുഖ്യമന്ത്രി പലപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായിട്ടാണ് പ്രതികരിക്കുന്നത്. മന്ത്രിയെ എന്‍.ഐ.എചോദ്യം ചെയ്തത് ലാഘവബുദ്ധിയോടെ കാണാന്‍ കഴിയില്ല. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വശങ്ങളാണ് എന്‍.ഐ.എ പ്രധാനമായും അന്വേഷിക്കുക. കൂടാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍,ആയുധക്കള്ളക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവയും എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൊവിഡുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ഒരുമണിക്കൂര്‍ വാര്‍ത്തസമ്മേളനങ്ങളില്‍ പ്രധാനമായും മന്ത്രിമാരുടേയും അവരുടെ മക്കളുടേയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റേയും ക്രമക്കേടുകളെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കള്ളക്കടത്തുകാര്‍, മയക്കുമരുന്നു ലോബി, അഴിമതിക്കാര്‍ തുടങ്ങിയവരുമായിട്ടാണ് പാര്‍ട്ടി സെക്രട്ടിയുടെയും വ്യവസായ മന്ത്രിയുടെയും മക്കള്‍ക്ക് ബന്ധം. എല്ലാ തട്ടിപ്പുസംഘങ്ങള്‍ക്കും മുഖ്യമന്ത്രി രക്ഷാകവചം തീര്‍ക്കുന്നു.ഇത് കേരളത്തിന് അപമാനകരമാണ്. മലയാളികള്‍ക്ക് തലയുര്‍ത്തി പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മന്ത്രി ജലീല്‍ തുടരെ പച്ചക്കള്ളം പറയുകയാണ്.ജലീലിന് ഒളിച്ചുവയ്ക്കാന്‍ ഒന്നും ഇല്ലെങ്കില്‍ തലയില്‍ മുണ്ടിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായതും ഇപ്പോള്‍ രഹസ്യമായി എന്‍.ഐ.എക്ക് മുന്നില്‍ ഹജരായതും ആരെ കബളിപ്പിക്കാനാണ്. പൊതുജനത്തോട് എല്ലാം തുറന്ന് പറയാനുള്ള ധീരതയാണ് മന്ത്രി ജലീലില്‍ കാട്ടേണ്ടത്. കുറ്റവാളികളെ തുടരത്തുടരെ സംരക്ഷിക്കുന്ന നടപടികളെ കുറിച്ച്‌ നല്ല കമ്യൂണിസ്റ്റുകാര്‍ ഗൗരവത്തോടെ കാണണമെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Thiruvananthapuram: KPCC president Mullappally Ramachandran said that instead of whitewashing the serious irregularities of the ministers, the chief minister should be ready to face the elections by dissolving the cabinet immediately. To the media at the KPCC headquarters

Leave a Reply

Latest News

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ :തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ്...

അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് താപ്‌സി പന്നു

ഡൽഹി :സംവിധായകന്‍ അനുരാഗ് കശ്യപിനെതിരായ പീഡന ആരോപണത്തില്‍ പ്രതികരണവുമായി താപ്‌സി പന്നു. തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച്‌ പോലും അനുരാഗ് മോശം പറയാറില്ലെന്ന് തപ്‌സി പറയുന്നത്. എന്നാല്‍ അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍...

രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്ന പേരറിവാളന്‍്റെ അപേക്ഷ നേരത്തെ തമിഴ്നാട് സര്‍ക്കാര്‍...

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

തിരുവനന്തപുരം :മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു.പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍...

പൃഥ്വി2 മിസൈലിന്റെ പരീക്ഷണം വിജയിച്ചു

ബാലസോര്‍(ഒറീസ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വിയുടെ രാത്രി പരീക്ഷണം വിജയം. ഒഡീഷയിലെ ബാലസോറിലായിരുന്നു പരീക്ഷണം നടത്തിയത്.ഇന്ത്യയുടെ സൈനിക സാങ്കേതിക വിദ്യാ വികാസത്തിന്റെ ചുമതലയുളള ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച്‌...

More News