Wednesday, December 2, 2020

സിബിഐ അന്വേഷണത്തിന് തടയിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതു സമ്മതം പിൻവലിച്ചു

Must Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ...

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി...

തിരുവനന്തപുരം: കേസുകൾ അന്വേഷിക്കാൻ സിബിഐയ്‌ക്ക് പൊതുഅനുമതി നൽകിയ തീരുമാനം കേരളം പിൻവലിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 2017ൽ എൽ.ഡി.എഫ് സർക്കാർ തന്നെ നൽകിയ പൊതുഅനുമതിയാണ് ഇപ്പോൾ റദ്ദാക്കിയത്. സിബിഐയ‌്ക്ക് സ്വന്തം നിലയ്‌ക്ക് കേസെടുക്കാൻ ഇതുവരെ സർക്കാരിന്റെ അനുമതി ആവശ്യമില്ലായിരുന്നു. എന്നാൽ രാഷ്‌ട്രീയ പ്രേരിതമായി പല കേസുകളിലും സിബിഐ ഇടപെടുന്നുവെന്ന സിപിഎമ്മിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.

ഇനി കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിർദേശപ്രകാരം കേസുകൾ എടുക്കണമെങ്കിലോ ക്രിമിനൽ കേസുകൾ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്‌സിക്യൂട്ടീവ് ഓർഡറായി നിലവിൽ വരും.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എം.എൽ.എയുടെ പരാതിയിൽ സിബിഐ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കോടതിയുടെ നിർദേശപ്രകാരമോ സർക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെയായിരുന്നു ഇത്. സർക്കാരിനെ ഏറെ പ്രകോപിപ്പിച്ച നടപടിയായിരുന്നു ഇത്. തുടർന്നാണ് സി.ബി.ഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയത്. Thiruvananthapuram: Kerala has withdrawn the decision to give public permission to the CBI to investigate cases. The decision was taken at the cabinet meeting held today. In 2017, the LDF.

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ...

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ...

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ...

More News