Thursday, January 28, 2021

ബുറേവി ചുഴലിക്കാറ്റ്; 12 വിമാനങ്ങൾ റദ്ദാക്കി

Must Read

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു

ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക...

കോവിഡിൻ്റെ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിൻ്റെ നഗ്നത പ്രദർശനം

ലണ്ടൻ: കോവിഡിെൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിെൻറ നഗ്നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ...

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. തടയാനെത്തിയവർക്ക് മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്.

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

അഗ്നിരക്ഷ സേന പൂർണമായി സജ്ജമാണ്. സിഫിൽ ഡിഫൻസ് വോളണ്ടിയർമാരെ വിവിധ മേഖലകളിൽ വിന്യസിച്ചു. വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം, ബുറേവിയെ നേരിടാൻ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖർ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് ‍നേരത്തേ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരുന്നു, ഇത് റെഡ് അലര്‍ട്ടായി ഉയര്‍ത്തിയത്. തെക്കൻ കേരളത്തിൽ ഇന്ന് രാത്രി മുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ കാറ്റിന്‍റെ പരമാവധി വേ​ഗം 90 കിലോമീറ്ററാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്. തെക്കൻ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് തീരമേഖലയിൽ ‍പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മേൽനോട്ടത്തിന് കളക്ടർക്ക് പ്രത്യേക നിർദ്ദേശം നൽകി.

തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുറന്നുവെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. കളട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈൽപ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് ഹൈൽപ് ലൈൻ നമ്പർ 1077 ല്‍‌‍ വിളിക്കാം. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കണ്ട്രോൾ റൂമിലേക്കും വിളിക്കാം. Thiruvananthapuram: In the wake of Hurricane Burevi to Chennai, Kochi and Tiruchirappalli

Leave a Reply

Latest News

ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു

ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക...

കോവിഡിൻ്റെ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിൻ്റെ നഗ്നത പ്രദർശനം

ലണ്ടൻ: കോവിഡിെൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച് വീണ്ടും ലോക്ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച് യുവാവിെൻറ നഗ്നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ കഴിയാൻ നിർബന്ധിതരായ കഴിഞ്ഞ ഞായറാഴ്ചയാണ് കൗതുകവും...

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു

ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു. തടയാനെത്തിയവർക്ക് മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്. രാ​ത്രി വീ​ട് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന...

വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം

മുംബൈ: വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം. പോക്സോ കേസിലാണ് മുംബൈ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം. ആലപ്പുഴ ബൈപ്പാസിന് മുമ്പിലാണ് ഡി.സി.സി അധ്യക്ഷൻ എം. ലിജുവിന്‍റെ നേതൃത്വത്തിൽ നൂറോളം...

More News