Tuesday, December 1, 2020

കേരളത്തിന്റെ മുഴുവന്‍ തുകയും ഒരു സമുദായത്തിനുവേണ്ടി മാത്രം ചെലവഴിക്കുന്നു :അല്‍ഫോണ്‍സ് കണ്ണന്താനം

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

കേരളത്തില്‍ ഒരു സമുദായത്തിനുവേണ്ടി മാത്രമാണ് സംസ്ഥാനത്തിന്റെ മുഴുവന്‍ തുകയും ചെലവഴിക്കുന്നതെന്ന ആരോപണവുമായി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. യു.ഡി.എഫും എല്‍.ഡി.എഫും ‘ഇവര്‍’ക്കെതിരെ സംസാരിക്കുന്നതിനു പകരം ‘തീവ്രവാദി’കളുമായി കൂട്ടു ചേര്‍ന്നിരിക്കുകയാണെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു മലയാളം ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് കണ്ണന്താനത്തിന്റെ വിവാദ പരാമര്‍ശം.

‘കോണ്‍ഗ്രസുകാരുടെ ഏറ്റവും വലിയ കൂട്ട് ആരാണ്? കമ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ കൂട്ട് ആരാണ്? തീവ്രവാദി കക്ഷികളാണ്.കേരളത്തിലെ ഒരു സമുദായത്തിന് വേണ്ടി മാത്രമാണ് സംസ്ഥാനത്തെ മുഴുവന്‍ തുക ചെലവഴിക്കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും ഒരു വാക്കു പോലും ഈ തീവ്രാദികള്‍ക്കെതിരെ പറയാന്‍ തയാറാകുന്നില്ല.’-അദ്ദേഹം പറയുന്നു

‘ഇത് ഞാന്‍ പറയുന്നതല്ല. കഴിഞ്ഞ ദിവസം കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ഒരു ആര്‍ച്ച്‌ ബിഷപ്പ് എഴുതിയതാണ്. നിഷേധിക്കാന്‍ പറ്റുമോ? ഇവര്‍, യുഡിഎഫ് ഭരണത്തില്‍ വരുമ്ബോള്‍ പ്രധാനപ്പെട്ട വകുപ്പുകള്‍, ഇന്‍ഡസ്ട്രീസ്, ഐ.റ്റി, സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഏതു വകുപ്പ് വേണമെങ്കിലും എടുത്തോ. ഇതിലെ 80 ശതമാനം ഫണ്ടും പോകുന്നത് എങ്ങോട്ടാണ്? നിങ്ങള്‍ സ്‌കോളര്‍ഷിപ്പ് കൊടുക്കുന്നത് ആര്‍ക്കാ? ഒരു ബിഷപ്പ് എങ്കിലും ചോദിച്ചല്ലോ.’-കണ്ണന്താനം പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെയും കണ്ണന്താനം തുറന്നടിച്ചു. ഇടതുപക്ഷത്തിന് തീവ്രവാദികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ പേടിയാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അസദ്ദുന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം മുസ്ലീം വോട്ടുകളില്‍ ബി.ജെ.പി ധ്രുവീകരണമുണ്ടാക്കിയെന്ന സി.പി.എം നേതാവ് എ. വിജയരാഘവന്റെയും കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിന്റെയും പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കണ്ണന്താനം.Thiruvananthapuram: Former Union Minister Alphonse Kannanthanam has alleged that the entire amount of the state is being spent only for one community in Kerala. He also accused the UDF and LDF of collaborating with ‘extremists’ instead of speaking out against ‘them’. A Malayalam channel related to the Bihar elections

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News