Wednesday, December 2, 2020

നിയമസഭയിലെ അക്രമം: മന്ത്രിമാരുൾപ്പെടെ വിടുതൽ ഹർജി നൽകി

Must Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ...

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി...

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബഡ്ജറ്റ് അവതരണം തടസപ്പെടുത്തിയുള്ള അക്രമത്തിനിടെ നിയമസഭയിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എം.എൽ.എമാരായിരുന്ന കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ.സദാശിവൻ എന്നിവർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വിടുതൽ ഹർജി നൽകി. മറ്റൊരു പ്രതിയായ മുൻ എം.എൽ.എ വി.ശിവൻ കുട്ടി ഹർജി ഫയൽ ചെയ്യാൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടു.

തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് ശരിയായി അന്വേഷിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം നൽകിയതെന്നും, കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് യാതൊരു അധികാരവുമുണ്ടായിരുന്നില്ലെന്നും ഹർജിക്കാർ വാദിക്കുന്നു. സ്പീക്കറുടെ അനുമതിയോ സഭയുടെ പ്രമേയമോ ഇല്ലാതെ പൊലീസിന് സഭയ്ക്കുളളിൽ നടക്കുന്ന കാര്യത്തിൽ കേസെടുക്കാനാവില്ല. കോടതിൽ ഹാജരാക്കപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ യഥാർത്ഥത്തിലുളളതല്ല.യഥാർത്ഥ ദൃശ്യങ്ങൾ പകർത്താൻ സ്പീക്കർ അനുമതി നൽകിയിരുന്നില്ല. പ്രതിപക്ഷത്തെ വനിതാ സാമാജികരെ അന്നത്തെ ഭരണപക്ഷം ആക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തിട്ടും, അന്വേഷണ ഉദ്യോഗസ്ഥൻ അവരുടെ മൊഴിയെടുക്കാതെ നടത്തിയതാണ് അന്വേഷണമെന്നും ഹർജിക്കാർ ആരോപിക്കുന്നു. കെ.കെ.ലതിക, ജമീല പ്രകാശം എന്നിവരുടെ സ്വകാര്യപരാതിയിൽ കോടതി കേസെടുത്തതും ഹർജിയിൽ പറയുന്നു. കേസ് വീണ്ടും 25 ന് പരിഗണിക്കും.Thiruvananthapuram: Former Finance Minister KM Mani’s budget presentation was disrupted during the violence in the Assembly.

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ...

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ...

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ...

More News