Tuesday, December 1, 2020

കോവിഡ്: അവയവക്കച്ചവട മാഫിയക്ക് വഴിവെട്ടുന്നോയെന്ന് സനൽകുമാർ ശശിധരൻ

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

തിരുവനന്തപുരം: കോവിഡ് അവയവക്കച്ചവട മാഫിയക്ക് വഴിവെട്ടുകയാണോ​െയന്ന് സംശ​യമുന്നയിച്ച്​ സംവിധായകൻ സനൽകുമാർ ശശിധൻ. സ്വന്തം ജീവിതാനുഭവത്തിൽനിന്ന്​ അതാണ്​ മനസ്സിലാകുന്നതെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ പറഞ്ഞു. ഈമാസം ഏഴിന് അച്ഛ​ൻെറ സഹോദരിയുടെ മകൾ സന്ധ്യ (40) മരിച്ചെന്നും ദുരൂഹത തോന്നിയതിനാൽ മൃതദേഹം നെയ്യാറ്റിൻ‌കര താലൂക്കാശുപത്രി മോർച്ചറിയിൽ ഒരുദിവസം സൂക്ഷിച്ചെന്നും സനൽകുമാർ പറഞ്ഞു. മൃതദേഹത്തിൽ വലതു കൈത്തണ്ടയിൽ ചതവുപോലുള്ള ഒരു പാടും ഇടത് കണ്ണിന്​ താഴെയായി ചോരപ്പാടും കഴുത്തിൽ വരഞ്ഞപോലുള്ള പാടും കണ്ടപ്പോൾ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൊലീസുകാർ ബലം പ്രയോഗിച്ച് പുറത്താക്കി. ഇവ ഇൻ‌ക്വസ്​റ്റിൽ എഴുതണമെന്ന് ആവശ്യപ്പെട്ടപ്പോൾ എല്ലാം എഴുതിയിട്ടുണ്ടെന്നും വായിച്ച് കേൾപ്പിക്കാൻ സാധ്യമല്ലെന്നും പൊലീസുകാർ പറഞ്ഞു. സന്ധ്യയുടെ സഹോദരനോട് ഒരു വെള്ളക്കടലാസിൽ ഒപ്പിട്ടുകൊടുക്കാൻ പറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവർ ശബ്​ദമുയർത്തി. അതോടെ സഹോദരനെ ബലമായി പുറത്താക്കാൻ ശ്രമിച്ചു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച ടെസ്​റ്റ്​ ചെയ്തപ്പോൾ കോവിഡ് പോസിറ്റിവായി. നെയ്യാറ്റിൻകര ആശുപത്രിയിൽവെച്ച് കോവിഡ് നെഗറ്റിവ് ആയിരുന്നു. അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ കഴിഞ്ഞത്. മരിച്ച സന്ധ്യ 2018ൽ കരൾ പരമരഹസ്യമായി 10 ലക്ഷം രൂപക്ക്​ ഒരാൾക്ക് വിറ്റെന്നാണ് അറിഞ്ഞത്. ഇക്കാര്യം ശസ്ത്രക്രിയ കഴിയുന്നതുവരെ ഭർത്താവിനെയോ സഹോദരനെയോ മറ്റ്​ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ലെന്നതും ദുരൂഹമാണ്. വീട്ടിൽ ആരോടും പറയാതെ സന്ധ്യ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയെന്നതടക്കമുള്ള കാര്യങ്ങൾ വിശ്വസനീയമല്ലെന്നും അവയവദാന മാഫിയയുടെ പങ്ക്​ ഇതിലുണ്ടോയെന്ന്​ സംശയിക്കുന്നതായും അദ്ദേഹം പറയുന്നു,

Thiruvananthapuram: Director Sanalkumar Sasidhan has questioned whether Kovid is leading the organ trade mafia. From his own life experience

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News