തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ. വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ്.പി. ഇ.എസ്.ബിജുമോന് അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും ലോക്നാഥ് ബെഹ്റ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മകനെ ലൈംഗീകമായി പീഡിപ്പിച്ചതിന് അമ്മ അറസ്റ്റിലായെന്ന വാർത്ത വന്നതോടെയാണ് കടയ്ക്കാവൂർ പോക്സോ കേസ് വലിയ വിവാദമായി മാറുന്നത്. കേരളത്തിലാകെ ചർച്ചയായ കേസിൽ വേർപിരിഞ്ഞു താമസിക്കുന്ന പിതാവ് മകനെ കൊണ്ട് വ്യാജമൊഴി കൊടുത്താണ് കേസുണ്ടാക്കിയതെന്ന ആരോപണം ഉയർന്നതോടെ വിവാദങ്ങൾ ഇരട്ടിയായി. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ അമ്മ ജയിൽ മോചിതയായത്.
English summary
Thiruvananthapuram City Deputy Commissioner of Police Dr. Kadakkavur Poxo case to be investigated. Divine.