Sunday, December 5, 2021

ഗുജറാത്തിൽ ഭൂവുടമയുടെ നിരന്തര പീഡനത്തിന് ഇരയായ മുപ്പതുകാരി ജീവനൊടുക്കി

Must Read

രാജ്കോട്ട്: ഗുജറാത്തിൽ ഭൂവുടമയുടെ നിരന്തര പീഡനത്തിന് ഇരയായ മുപ്പതുകാരി ജീവനൊടുക്കി. സുരേന്ദ്രനഗര്‍ ജില്ലയിലെ വന്ദ്‌വാന്‍ താലൂക്കിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിംഗ് പാര്‍മറിനെതിരേ പോലീസ് കേസെടുത്തു.

യു​വ​തി​യും ഭ​ർ​ത്താ​വും പാ​ർ​മ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ജോ​ലി​ക്കാ​രാ​യി​രു​ന്നു. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ളു​ടെ 25 ശ​ത​മാ​നം വി​ഹി​തം ന​ല്‍​ക​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​രെ പാ​ർ​മ​ർ ജോ​ലി​ക്കെ​ത്തി​ച്ച​ത്. ഇ​തി​നു​ശേ​ഷം യു​വ​തി​യെ പ്ര​തി ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​ന്ത​ര പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് ചൊ​വ്വാ​ഴ്ച യു​വ​തി കൃ​ഷി​യി​ട​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ല്‍ പോ​യി. ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് യു​വ​തി പീ​ഡ​ന​വി​വ​രം ഭ​ർ​ത്താ​വി​നോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പീ​ഡ​ന​ത്തെ എ​തി​ര്‍​ത്ത യു​വ​തി​യെ പാ​ര്‍​മ​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു

Leave a Reply

Latest News

സന്ദീപിന്റെ കുടുംബം അനാഥമാകില്ല; പാർട്ടി സംരക്ഷിക്കും: കോടിയേരി ബാലകൃഷ്ണൻ

തിരുവല്ലയിൽ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർ.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്നു കോടിയേരി പറഞ്ഞു. കൊലപാതക...

More News