Sunday, September 26, 2021

ദേശീയപാതയോരത്തെ തുണിക്കടയുടെ നിരീക്ഷണ ക്യാമറകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ പണവും ലക്ഷങ്ങളുടെ വസ്ത്രങ്ങളും കവർന്നു

Must Read

ദേശീയപാതയോരത്തെ തുണിക്കടയുടെ നിരീക്ഷണ ക്യാമറകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ പണവും ലക്ഷങ്ങളുടെ വസ്ത്രങ്ങളും കവർന്നു.

കൊല്ലൂർവിള പള്ളിമുക്കിനടുത്ത് ഷഫീറിെൻറ ഉടമസ്ഥതയിലുള്ള ‘ലീവിസി’ലാണ് മോഷണം നടന്നത്. മുകളിലെ ഷീറ്റുതകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ കടയ്ക്കുള്ളിലുണ്ടായിരുന്ന കാഷ് കൗണ്ടർ തകർത്ത് 18,000 രൂപയും ലക്ഷങ്ങളുടെ വസ്ത്രങ്ങളും കവർന്നു. കടയിലുണ്ടായിരുന്ന ഏഴ് നിരീക്ഷണ ക്യാമറകളും കൗണ്ടറുകളും നശിപ്പിച്ചു. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. കടയിലെ സ്റ്റോക്ക് തിട്ടപ്പെടുത്തയെങ്കിൽമാത്രമേ എത്ര തുകയുടെ വസ്ത്രങ്ങൾ മോഷണംപോയെന്നറിയാൻ കഴിയൂ എന്ന് കടയുടമ പറഞ്ഞു.

കടയ്ക്കുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു പൈപ്പിലൂടെയാണ് സംഘം കടയുടെ മുകളിലെത്തിയത്. മൂന്നംഗസംഘം മോഷണം നടത്തുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽനിന്ന്‌ പോലീസിന് ലഭിച്ചിട്ടുണ്ട്. കടയിലുണ്ടായിരുന്ന കവറുകളുപയോഗിച്ച് മുഖം മറച്ചാണ് മോഷണം നടത്തിയത്. മോഷ്ടിച്ച തുണികൾ കെട്ടുകളാക്കി കയറുപയോഗിച്ച് താഴെയെത്തിച്ചാണ് കടത്തിയത്. ഓഫീസിന്റെ വാതിലും തകർത്തിട്ടുണ്ട്.

സംഭവമറിഞ്ഞ് ഇരവിപുരം പോലീസും വിരലടയാളവിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Leave a Reply

Latest News

പാചകവാതക സിലിൻഡർ വിതരണ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയെ (ഡെലിവറി ബോയി)യും മാനേജ്മെന്റു തന്നെ നിയമിക്കണമെന്ന് കളക്ടറുടെ നിർദേശം

പാചകവാതക സിലിൻഡർ വിതരണ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയെ (ഡെലിവറി ബോയി)യും മാനേജ്മെന്റു തന്നെ നിയമിക്കണമെന്ന് കളക്ടറുടെ നിർദേശം. ജില്ലയിലെ എല്ലാ ഏജൻസികൾക്കും ഇതു സംബന്ധിച്ച...

More News