Tuesday, July 27, 2021

തേരുവിള വൈപ്രത്തല ദേവീക്ഷേത്രത്തിൽ മോഷണം; നോട്ടുകൾ കൊണ്ടുപോയി; നാണയങ്ങൾ ഉപേക്ഷിച്ചു

Must Read

പോത്തൻകോട്: തേരുവിള വൈപ്രത്തല ദേവീക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസ് വാതിൽ അടിച്ചു തകർത്ത് കാണിക്കയായി കിട്ടിയ പണം മോഷണം നടന്നതായി പരാതി. വ്യാഴാഴ്ച രാവിലെ സമീപവാസികളാണ് ക്ഷേത്ര കമ്മിറ്റി ഓഫീസിലെ പൂട്ട് തകർത്തനിലയിൽ കണ്ടത്.

ക്ഷേത്ര ഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് ഓഫീസിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയനിലയിൽ കണ്ടത്. നാണയങ്ങൾ ഉപേക്ഷിച്ചനിലയിലും 15,000 രൂപയോളം വരുന്ന നോട്ടുകൾ മോഷണം പോയതായും ക്ഷേത്ര ഭാരവാഹികൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പോത്തൻകോട് എസ്.എച്ച്.ഒ. കെ.ശ്യാമിന്റെ നേതൃത്വത്തിൽ പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.

അതേസമയം വൈപ്രത്തല, മൂഴിക്കോട്, കുളത്തിൻകര കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും ലഹരി ഉപയോഗത്തിനായി യുവാക്കൾ എത്തുന്നതായും നാട്ടുകാർ പറയുന്നു.

രാത്രികാലങ്ങളിൽ സമീപത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ അപരിചിതരായ യുവാക്കൾ കൂട്ടംകൂടാറുണ്ടെന്നും ഇത് നാട്ടുകാർക്ക് ഭീഷണിയാണെന്നും പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News