Thursday, July 29, 2021

മലയാളം മീഡിയത്തിൽ ഒന്നുമുതൽ 10 വരെ ഒരധ്യാപകൻ പോലുമുണ്ടായിരുന്നില്ല; വിക്ടേഴ്സ് ചാനലിനെ ഗുരുവാക്കി; നേടിയത് 100 ശതമാനം വിജയം

Must Read

ദേലംപാടി: ദേലംപാടി പഞ്ചായത്തിലെ എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് കോവിഡിനെയും അവഗണനയെയും മറികടന്ന വിജയകഥയാണ് പറയാനുള്ളത്. കഠിനപ്രയത്നത്തിനു മുന്നിൽ വിജയം അവരുടെ വഴിയേ വന്നു.

പഞ്ചായത്തിലെ മൂന്ന് ഹയർ സെക്കൻഡറി സ്കൂളിലും ആവശ്യത്തിന് അധ്യാപകരുണ്ടായിരുന്നില്ല.അതിർത്തിഗ്രാമങ്ങളായതിനാൽ ഈ സ്കൂളുകൾ എന്നും അവഗണനയിലായിരുന്നു. സർക്കാർ അധ്യാപകരെ നിയമിച്ചാൽ പോലും പലരും സ്ഥലംമാറ്റം വാങ്ങി പോകും. അഡൂർ ഗവ. ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആറ്‌ അധ്യാപകരുടെ തസ്തിക ഒഴിവുണ്ടായിരുന്നു. പാണ്ടി ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒരധ്യാപകൻ മാത്രമാണുണ്ടായിരുന്നത്. ദേലംപാടി വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മലയാളം മീഡിയത്തിൽ ഒന്നുമുതൽ 10 വരെ ഒരധ്യാപകൻ പോലുമുണ്ടായിരുന്നില്ല.

അഡൂർ, പാണ്ടി സ്കൂളുകൾ 100 ശതമാനം വിജയം നേടിയപ്പോൾ ദേലംപാടി സ്കൂൾ 97.5 ശതമാനം വിജയം നേടി. അഡൂർ സ്കൂളിൽ 21 പേരും പാണ്ടി സ്കൂളിൽ എട്ടുപേരും ദേലംപാടി സ്കൂളിൽ മൂന്നുപേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

വിക്ടേഴ്സ് ചാനലായിരുന്നു വിദ്യാർഥികൾക്ക് പ്രധാന ആശ്രയം. ഉണ്ടായിരുന്ന അധ്യാപകർ തന്നെ പല വിഷയങ്ങളും കൈകാര്യം ചെയ്യേണ്ടതായും വന്നെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News