Sunday, January 23, 2022

വിശ്രമമുറിയിലെ ശുചിമുറിയിൽ വെള്ളം ഉണ്ടായിരുന്നില്ല; രാഷ്‌ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ വേദി തയ്യാറാക്കുന്നതിലും പിഴവ്

Must Read

വിശ്രമമുറിയിലെ ശുചിമുറിയിൽ വെള്ളം ഉണ്ടായിരുന്നില്ല. രാഷ്‌ട്രപതിയ്‌ക്ക് ശുചിമുറി ഉപയോഗിക്കാൻ പുറത്ത് നിന്ന് വെള്ളം കൊണ്ടുവരേണ്ട അവസ്ഥയുണ്ടായി. വലിയ വീഴ്‌ച്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. രാഷ്‌ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ വേദി തയ്യാറാക്കുന്നതിലും പിഴവ് പറ്റിയതായി ആരോപണമുണ്ട്.

അതേസമയം കേരളത്തിലെ ആരോഗ്യപ്രവർത്തകരെ രാഷ്‌ട്രപതി പ്രത്യേകം പ്രശംസിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഇന്ന് രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ ഡൽഹിയ്‌ക്ക് മടങ്ങും.

ഡിസംബർ 21ന് കേരളത്തിലെത്തിയ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സ്വീകരിച്ചത്. കണ്ണൂരിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തിയ രാഷ്‌ട്രപതി സംസ്ഥാനത്ത് ഒരുക്കിയ വിവിധ പരിപാടികളിൽ പങ്കെടുത്തു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. രാത്രിയോടെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം ക്ഷേത്രദർശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ രാഷ്‌ട്രപതിയെ ഭാരവാഹികൾ ഊഷ്മളമായി സ്വീകരിച്ചു. ഉപഹാരവും സമ്മാനിച്ച ശേഷമാണ് അവർ യാത്രയാക്കിയത്. ഇന്നലെ കൊച്ചിയിലെത്തിയ രാഷ്‌ട്രപതി ഇന്ന് രാവിലെയാണ് തലസ്ഥാനത്ത് എത്തിയത്.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News