Sunday, June 20, 2021

മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ഇത് കാണിച്ചതിന് ആ ചാനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല;അകാരണമായി പൗരന്മാര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

Must Read

ന്യൂദല്‍ഹി: അകാരണമായി പൗരന്മാര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ആന്ധ്രാപ്രദേശിലെ ചാനലുകള്‍ക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം.

യു.പിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം ഒരു ചാനല്‍ കഴിഞ്ഞദിവസം നല്‍കിയിരുന്നെന്നും ഇനി അടുത്ത രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ആ ചാനലിനെതിരെ ആയിരിക്കുമോ എന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ചോദിച്ചു.

” മൃതദേഹം നദിയില്‍ എറിയുന്നതിന്റെ ചിത്രങ്ങള്‍ ഇന്നലെ ഞങ്ങള്‍ കണ്ടു, ”ജസ്റ്റിസ് റാവു നിരീക്ഷിച്ചു.

” അതെ. മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ഇത് കാണിച്ചതിന് ആ ചാനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല,’ എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് മറുപടി നല്‍കിയത്.

Leave a Reply

Latest News

വയോധികന് മർദ്ദനം:ജില്ലാ പോലീസ് മേധാവിഅന്വേഷിക്കണം:മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട: പത്തനംതിട്ട വലംചുഴിയിൽ 75കാരനെ മകനും മരുമകളും ചേർന്ന ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് മാധ്യമ...

More News