Sunday, October 17, 2021

പ്രതിദിനം 4.5 – 5 ലക്ഷം കേസുകൾ വരെ ഉണ്ടായേക്കാം;കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളാതെ, തയാറെടുപ്പുകൾ ശക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം

Must Read

കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളാതെ, തയാറെടുപ്പുകൾ ശക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം. പ്രതിദിനം 4.5 – 5 ലക്ഷം കേസുകൾ വരെയുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടുള്ള തയാറെടുപ്പാണു നടത്തുന്നതെന്ന് കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ.പോൾ പറ‍ഞ്ഞു.
രാജ്യത്തെ 71% പേരും ഒരു ഡോസ് വാക്സീനെങ്കിലും എടുത്തതിനാൽ, ഇനിയൊരു തരംഗമുണ്ടായാൽ വ്യാപ്തി പറയാനാകില്ല. രണ്ടാം വ്യാപനം കുറഞ്ഞുവെന്ന പ്രതീതിയുണ്ടെങ്കിലും സ്ഥിതി സുരക്ഷിതമല്ല. ഇപ്പോഴും പ്രതിദിനം 20,000 കേസുകളുണ്ട്. ഇതിൽ 56% കേരളത്തിലാണ്. 28 ജില്ലകളിൽ കോവിഡ് സ്ഥിരീകരണ നിരക്ക് 5 – 10% എന്ന നിലയിലാണ് ഇപ്പോഴും. 34 ജില്ലകളിൽ പ്രതിവാര സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. ഉത്സവകാലം കൂടി വരാനിരിക്കെ ഒക്ടോബർ – ഡിസംബർ കാലയളവ് നിർണായകമാണ്.

ആളുകൾ ജാഗ്രത കാട്ടണം. ദുർഗാപൂജയും രാമലീലയും ദീപാവലിയും ഉൾപ്പെടെയുള്ളവയിൽ ബന്ധുക്കളെ ഓൺലൈനായി കണ്ട് ആശംസ നേരുന്നതാകും ഉചിതമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

സൈകോവ്–ഡി വൈകാൻ പല കാരണങ്ങള്‍‍

വില നിർണയത്തിലെ ചർച്ച മാത്രമല്ല, വാക്സീന്റെ ഉപയോഗം സംബന്ധിച്ച പരിശീലനം, വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള കാലതാമസം തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് സൈഡസ് കാഡില വികസിപ്പിച്ച സൈകോവ്–ഡി വാക്സീൻ വൈകുന്നതെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതു കുത്തിവയ്പു പദ്ധതിയുടെ ഭാഗമാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മറ്റു വാക്സീനുകളിൽനിന്നു വ്യത്യസ്തമായി, കുത്തിവയ്ക്കുന്നതിനു പകരം വാക്സീൻ ഉള്ളിലേക്കു നൽകാൻ ഫാർമജെറ്റ് നീഡിൽഫ്രീ ഇൻജക്‌ഷനാണ് അവലംബിക്കുന്നത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News