Sunday, January 23, 2022

കേരളത്തിന് പുറത്തുള്ള ആസ്പത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവർക്ക് സഹായധനമില്ല

Must Read

കണ്ണൂർ:കേരളത്തിന് പുറത്തുള്ള ആസ്പത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവർക്ക് സഹായധനമില്ല. കോവിഡ് മരണത്തിന്റെ അംഗീകൃതപട്ടികയിൽ ഇടംകിട്ടാത്തതാണ് കാരണം.

കേന്ദ്രസർക്കാർ നിർദേശപ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന 50,000 രൂപയാണ് ലഭിക്കാത്തത്. കേരളത്തിലെ എൽ.എസ്.ജി.ഡി. സർട്ടിഫിക്കറ്റില്ലാത്തതിനാൽ മരണസർട്ടിഫിക്കറ്റിനുള്ള പോർട്ടലിൽനിന്ന് ഇവർ തള്ളപ്പെടുന്നു. ഇതിന്‌ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ആസ്പത്രി ഉൾപ്പെടുന്ന തദ്ദേശസ്ഥാപന സർട്ടിഫിക്കറ്റ് പോരാ. കാസർകോട് ജില്ലയിലെ അർഹരായ 51 പേർ ഇതുമൂലം പോർട്ടലിൽനിന്ന് പുറത്തായി. കർണാടകയിലെ വിവിധ ആസ്പത്രികളിൽ മരിച്ചവരാണിവർ. കോയമ്പത്തൂരിൽ ഉൾപ്പെടെയുള്ള ആസ്പത്രികളിൽ മരിച്ചവരും പട്ടികയിൽ ഇല്ല. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവർ കേരളത്തിൽ നിരവധിയുണ്ട്. ഇവർക്കും സഹായധനം കിട്ടില്ല.

റവന്യുവകുപ്പിന്റെ മേൽനോട്ടത്തിലുള്ള കോവിഡ് മരണ സഹായധനം ആശ്രിതർക്ക് ലഭിക്കാൻ ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റും കോവിഡ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റും (ഡി.ഡി.ഡി.) ഐ.സി.എം.ആർ. സർട്ടിഫിക്കറ്റും വേണം. ഇവ കിട്ടിയാൽ അതത് ജില്ലകളിലെ സി.ഡി.എ.സി. (കോവിഡ് ഡെത്ത് അസെർട്ടൈൻ കമ്മിറ്റി) പരിശോധിച്ച് അർഹരായവരെ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തും. ഇവർക്ക് സഹായധനം ലഭിക്കും.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News