Saturday, May 15, 2021

ബംഗ്ലൂരുവിലെ ശ്മശാനങ്ങളില്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതായി

Must Read

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബംഗ്ലൂരുവിലെ ശ്മശാനങ്ങളില്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതായി. നിലവിൽ സ്ഥിതി അനുസരിച്ച് സശ്മശാനങ്ങളിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കുന്നുള്ളു. ഇതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു സംസ്കരിക്കാൻ അനുമതിയായി.

ബംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ ശ്മശാനങ്ങളുടെ മുന്നില്‍ മൃതദേഹങ്ങളുമായി ആംബുലന്‍സുകളുടെ നീണ്ടനിരയാണ്. പ്രതിദിന മരണം നൂറ് കടന്നതോടെ ശ്മശാനങ്ങളില്‍ അന്ത്യകർമ്മങ്ങൾ ചെയ്യുന്നവർ പോലും തളർന്നു എന്നാണ് റിപ്പോർട്ട്. നിലവില്‍ മൃതദേഹം സംസ്കരിക്കാനായി ആകെയുള്ള 7 ശ്മശാനങ്ങളിലും ഓൺലൈന്‍ വഴി രജിസ്റ്റർ ചെയ്താല്‍ 3 ദിവസം വരെ കാത്തിരിക്കണമെന്ന അവസ്ഥയായി. പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളൂരു കോർപ്പറേഷന്‍ അധികൃതർ നഗരത്തിനകത്ത് നാലായിരം ഏക്കറില്‍ പ്രത്യേക ശ്മശാനമൊരുക്കുകയാണ് എന്ന് റിപ്പോർട്ടുകളും പുറത്തുവന്നു.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സയ്ക്കായി കിടക്ക പോലും ലഭ്യമാകാത്ത അവസ്ഥയാണ് ഐടി നഗരത്തിലുള്ളത്. കിടക്കകൾ ഒഴിവില്ലെന്ന ബോർഡുകൾ ആശുപത്രികൾക്ക് മുമ്പിൽ പതിച്ചു തുടങ്ങി. അടിയന്തരമായി കൂടുതല്‍ കിടക്കകൾ ഒരുക്കാന്‍ നടപടികൾ തുടങ്ങിയതായി ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

English summery

There is no place to bury the bodies of those who died of the disease in the cemeteries in Bangalore

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News