Monday, April 12, 2021

സിപിഐ മന്ത്രിമാർക്ക് ഇക്കുറി മൽസരിക്കാൻ കടമ്പകൾ ഏറെ

Must Read

പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം,കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും, പൊതുപരിപാടിക്ക് സദ്യ പാടില്ല, പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ,...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം....

പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം അനുവദിക്കുക. കണ്ടെയ്ൻമെന്റ്...

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ...

തിരുവനന്തപുരം: സിപിഐ മന്ത്രിമാർക്ക് ഇക്കുറി മൽസരിക്കാൻ കടമ്പകൾ ഏറെ കടക്കണം. മന്ത്രിമാരായ കെ.രാജു (പുനലൂർ), പി.തിലോത്തമൻ (ചേർത്തല), വി.എസ്. സുനിൽകുമാർ (തൃശൂർ) എന്നിവർ കഴിഞ്ഞ തവണ തന്നെ മത്സരിച്ചത് പ്രത്യേക ഇളവ് വാങ്ങിയാണ്. ടേം നിബന്ധന 4 പേരും പിന്നിട്ടതിനാൽ എല്ലാവർക്കും ഇളവ് നൽകുന്നത് ഉചിതമാണോ എന്ന ചർച്ച പാർട്ടി നേതൃത്വത്തിൽ സജീവം. മന്ത്രി ഇ.ചന്ദ്രശേഖരനും (കാഞ്ഞങ്ങാട്) 2 ടേം പൂർത്തിയാക്കി.

തുടർച്ചയായി 2 തവണ ജയിക്കുന്നവർ മാറി നിൽക്കണമെന്നാണ് സിപിഐ നിഷ്കർഷിക്കുന്നത്. ജയസാധ്യത കണക്കിലെടുത്ത് മൂന്നാമതും അവസരം നൽകണമെങ്കിൽ അക്കാര്യം ജില്ലാ നേതൃത്വം ശുപാർശ ചെയ്യുകയും സംസ്ഥാന നേതൃത്വം അംഗീകരിക്കുകയും വേണം.

3 തവണ കഴിഞ്ഞു നാലാം തവണയ്ക്കും ഇളവ് നൽകണമെങ്കിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ ഉദാരമായ നിലപാട് എടുക്കേണ്ടി വരും.

ചേർത്തല, പുനലൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങൾ ഇടതു മുന്നണിക്ക് മേൽക്കൈയുള്ള സീറ്റാണ് എന്നതിനാൽ വിജയത്തിന് മന്ത്രിമാരുടെ സാന്നിധ്യം അനിവാര്യമല്ല. അതേസമയം തൃശൂരിൽ സുനിലിന്റെ സ്ഥാനാർഥിത്വം ഘടകമാണ്.

മന്ത്രിമാരായി വോട്ടു തേടുന്നത് 4 പേരും ഇതാദ്യമാണ് എന്നതിനാൽ അതിന് അവസരം കൊടുക്കണമെന്ന വാദവും ഉയർന്നിട്ടുണ്ട്. മന്ത്രിമാർക്ക് ഇളവ് നൽകിയാൽ, ടേം നിബന്ധന പൂർത്തിയാക്കിയ മറ്റുള്ളവരും സമ്മർ‌ദങ്ങളുമായി ഇറങ്ങാനിടയുണ്ട് എന്നതു കണക്കിലെടുക്കേണ്ടി വരും.

English summary

There are many hurdles for CPI ministers to contest this time

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News