Monday, September 27, 2021

മരണവീടുകളിലെ സാന്പത്തിക തട്ടിപ്പു നടത്തുന്ന സംഘം ലക്ഷക്കണക്കിനു രൂപ കൈക്കലാക്കിയതായി സൂചന

Must Read

കോട്ടയം: മരണവീടുകളിലെ സാന്പത്തിക തട്ടിപ്പു നടത്തുന്ന സംഘം ലക്ഷക്കണക്കിനു രൂപ കൈക്കലാക്കിയതായി സൂചന. ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്ന വിവരം ആദ്യം പുറത്തുവന്നതു അതിരന്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു.

സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ ജി​ല്ല​യി​ലു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യാ​ണ്.

പു​റ​ത്തു വ​രു​ന്ന സൂ​ച​ന. പാ​റ​ന്പു​ഴ, അ​ക​ല​ക്കു​ന്നം, അ​യ​ർ​ക്കു​ന്നം, തി​രു​വ​ഞ്ചൂ​ർ എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​യ​തോ​ടെ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

കോ​ട്ട​യം പാ​ന്പാ​ടി​യ്ക്കു​സ​മീ​പം കോ​ത്ത​ല സ്വ​ദേ​ശി​ക​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യാ​ണു അ​തി​ര​ന്പു​ഴ​യി​ൽ എ​ത്തി​യ ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഘാം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്നു സ്പെ​ഷ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ പാ​റ​ന്പു​ഴ​യി​ലും അ​യ​ർ​ക്കു​ന്ന​തും എ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ഇ​തു ത​ന്നെ​യാ​ണോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​വി​ടെ ന​ട​ന്ന​തു ത​ട്ടി​പ്പാ​ണെ​ന്ന് ആ​ൾ​ക​ൾ​ക്കു ബോ​ധ്യ​പ്പെ​ട്ട​തു വൈ​കി​യാ​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ ന​ന്പ​ർ ശേ​ഖ​രി​ക്കാ​നോ പ​ണം വാ​ങ്ങി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നോ ബ​ന്ധു​ക്ക​ൾ​ക്കു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​ക്ക​ൾ വി​ദേ​ശ​ങ്ങ​ളി​ലു​ള്ള കു​ടും​ബ​മാ​ണ് ഇ​വ​ർ പ​ണം ത​ട്ടി​യെ​ടു​ക്കാ​നാ​യി ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

പ​ണം ന​ല്കി​യ വീ​ട്ടു​കാ​ർ​ക്ക് ത​ട്ടി​പ്പു​കാ​ർ പേ​ര് വി​വ​ര​ങ്ങ​ളും മേ​ൽ​വി​ലാ​സ​വും ന​ല്കി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ വ്യാ​ജ​മാ​യി​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള​തോ, സ്ത്രീ​ക​ളു​ടെ അം​ഗ സം​ഖ്യ കൂ​ടു​ത​ലു​ള്ള​തോ ആ​യ വീ​ടു​ക​ൾ​ക്കാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ക​ഴി​ഞ്ഞ് ര​ണ്ട്, മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഇ​വ​ർ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ​തു​പോ​ലെ വീ​ട്ടി​ലെ​ത്തു​ക​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളു​ള്ള​താ​യി പ്ര​ക​ടി​പ്പി​ച്ചു ത​ട്ടി​പ്പു ന​ട​ത്തു​ക​യും ചെ​യ്യും.

മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ത​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി പ​ണം ന​ൽ​കാ​മെ​ന്നും മ​ര​ണ​പ്പെ​ട്ട വ്യ​ക്തി നേ​ര​ത്തെ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​യി ഇ​വ​ർ വി​ശ്വാ​സ​യോ​ഗ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​തി​നാ​യി മ​രി​ച്ച​യാ​ളു​ടെ സ​മീ​പ​കാ​ല​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ദി​വ​സം മ​ന​സി​ലാ​ക്കി​യെ​ടു​ക്കും. ഇ​തോ​ടെ ഇ​വ​രു​ടെ വാ​ക്കി​ൽ വി​ശ്വ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളി​ൽ​നി​ന്നും 5000 രൂ​പ മു​ത​ൽ വ​ലി​യ തു​ക​യാ​ണ് ഇ​വ​ർ ത​ട്ടി​പ്പ​യെ​ടു​ത്തി​രു​ന്ന​ത്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News