തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 74,84 7 സ്ഥാനാർഥികൾ. പുരുഷന്മാർ 38,571 പേരും സ്ത്രീകൾ 36,275 പേരുമാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾ ഏറ്റവും കുറവ് വയനാട്ടിലാണ്. 987 പുരുഷന്മാരും 870 സ്ത്രീകളും മത്സരിക്കുന്നു. ഏറ്റവും അധികംപേർ മത്സരിക്കുന്നത് മലപ്പുറത്താണ്. പുരുഷന്മാർ -3997, സ്ത്രീകൾ -4390.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ െതരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് 34,710 പോളിങ് സ്റ്റേഷനുകൾ. ത്രിതല പഞ്ചായത്തുകളിൽ 29,322 വോട്ടിങ് യന്ത്രങ്ങളും കോർപറേഷൻ, നഗരസഭകളിൽ 5,388 യന്ത്രങ്ങളുമാണ് ക്രമീകരിക്കുക. പുറമെ ത്രിതല പഞ്ചായത്തുകളിൽ 12 ശതമാനം വോട്ടിങ് യന്ത്രങ്ങളും കോർപറേഷൻ, നഗരസഭകളിൽ 30 ശതമാനം യന്ത്രങ്ങളും റിസർവായി സൂക്ഷിക്കും.
പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് യന്ത്രങ്ങളാണ് ഉപയോഗിക്കുക. മൂന്ന് ബാലറ്റ് യൂനിറ്റുകളും ഒരു കൺേട്രാൾ യൂനിറ്റുമുണ്ടാകും.
ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് ഇൗ യന്ത്രങ്ങൾ നിർമിച്ചത്. ഇത്തരത്തിെല 37,551 യന്ത്രങ്ങൾ കമീഷനുണ്ട്. മുനിസിപ്പൽ-കോർപറേഷനുകളിൽ ഒരു വോട്ട് ചെയ്യാവുന്ന 11,000 യന്ത്രമാണ് ഉപയോഗിക്കുക. യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി.
English summary
There are 74,84 7 candidates in the local body elections across the state. There are 38,571 males and 36,275 females in the competition.