Thursday, December 2, 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാകുളത്തെ ലോഡ്‌ജില്‍ കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്‌ത സംഭവത്തില്‍ രണ്ട്‌ യുവാക്കളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു

Must Read

തേഞ്ഞിപ്പലം(മലപ്പുറം): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാകുളത്തെ ലോഡ്‌ജില്‍ കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്‌ത സംഭവത്തില്‍ രണ്ട്‌ യുവാക്കളെ തേഞ്ഞിപ്പലം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടില്‍ ശരത്ത്‌ (18), തിരുവനന്തപുരം ആലംകോട്‌ സ്വദേശി ഷെറിന്‍ (22) എന്നിവരെയാണ്‌ എറണാംകുളത്തു വെച്ച്‌ പ്രത്യേക അനേ്വഷണ സംഘം പിടികൂടിയത്‌. എ.ടി.എം കവര്‍ച്ചാ ശ്രമമടക്കം പത്തോളം മോഷണകേസിലെ പ്രതിയാണ്‌ ശരത്ത്‌. ഒന്നര മാസം മുമ്പാണ്‌ മോഷണ കേസില്‍ പിടിക്കപ്പെട്ട്‌ ജാമ്യത്തില്‍ ഇറങ്ങിയത്‌. വീട്ടില്‍ നിന്നും കുട്ടിയെ കാണാതായ സംഭവത്തില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അനേ്വഷണം നടത്തിവരികയായിരുന്നു. കാണാതായി രണ്ടാമത്തെ ദിവസം തന്നെ കുട്ടിയെ എറണാംകുളം ലുലു മാളില്‍ നിന്നും കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴിയില്‍ രണ്ടു പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പറഞ്ഞെങ്കിലും അവരുടെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന്‌ പ്രത്യേക അനേ്വഷണ സംഘം രൂപീകരിച്ച്‌ പഴുതടച്ച്‌ നടത്തിയ അനേ്വഷണത്തിലാണ്‌ പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചത്‌. പ്രതികളെ എറണാംകുളം പറവൂരില്‍ വച്ച്‌ ഇന്നലെ പുലര്‍ച്ചെ അറസ്‌റ്റു ചെയ്യുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ്‌ മേധാവി സുജിത്ത്‌ ദാസിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്‌.പി പി.എം. പ്രദീപ്‌, തേഞ്ഞിപ്പലം ഇന്‍സ്‌പക്‌ടര്‍ എന്‍.ബി. ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം സബ്‌ ഇന്‍സ്‌പക്‌ടര്‍ പി. സംഗീത്‌, കൊണ്ടോട്ടി സ്‌പെഷല്‍ ടീം അംഗങ്ങളായ സത്യനാഥന്‍മനാട്ട്‌, ശശികുണ്ടറക്കാട്‌, കെ. അബ്‌ദുള്‍ അസീസ്‌, ഉണ്ണികൃഷ്‌ണന്‍ മാരാത്ത്‌, പി. സഞ്‌ജീവ്‌, എസ്‌.ഐ സതീഷ്‌ നാഥ്‌, എ.എസ്‌.ഐ രവീന്ദ്രന്‍, പി.കെ. വിജേഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ
പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News