Saturday, December 5, 2020

ഐ.എ.എസ് ഒന്നും രണ്ടും റാങ്കുകാർ; രാജ്യം അനുഗ്രഹിച്ച് ആഘോഷിച്ച വിവാഹമായിരുന്നു; രണ്ടു വർഷം കഴിയുേമ്പാഴേക്കും വേർപിരിയുന്നു

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജയ്പുർ: രാജ്യം അനുഗ്രഹിച്ച് ആഘോഷിച്ച വിവാഹമായിരുന്നു അവരുടേത്. രണ്ടു വർഷം കഴിയുേമ്പാഴേക്കും അവർ വേർപിരിയുന്നു; പരസ്പര സമ്മതത്തോടെ. വധു ടിന ധാബി, വരൻ അത്തർ അമീർ ഖാൻ. 2015 ബാച്ച് ഐ.എ.എസ് ഒന്നും രണ്ടും റാങ്കുകാർ എന്നതായിരുന്നു ഇരുവരുടേയുംപ്രത്യേകത. 2018ൽ കശ്മീരിലെ പഹൽഗാം ക്ലബിലായിരുന്നു വിവാഹ ചടങ്ങുകൾ. മതസൗഹാർദത്തിെൻറ മാറ്റുകൂട്ടിയ സംഭവമായി ഇരുവരുടെയും വിവാഹ ജീവിതം വിശേഷിപ്പിക്കപ്പെട്ടു.

‘എല്ലാവർക്കും പ്രചോദനമായി നിങ്ങളുടെ സ്നേഹം കൂടുതൽ കരുത്താർജിക്കട്ടെ’ എന്നാശംസിച്ച് വിവാഹവേളയിൽ രാഹുൽ ഗാന്ധി ഇരുവർക്കും സന്ദേശമയച്ചിരുന്നു. പിന്നീട് ഡൽഹിയിൽ നടന്ന വിവാഹ സ്വീകരണത്തിൽ ഉപരാഷ്ട്രപതി െവങ്കയ്യ നായിഡു, ലോക്സഭ സ്പീക്കറായിരുന്ന സുമിത്ര മഹാജൻ, കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ഐ.എ.എസിൽ ഒന്നാം റാങ്കുകാരിയാകുന്ന ആദ്യ ദലിത് വനിതയായിരുന്നു ടിന ധാബി.
ഡൽഹി ലേഡി ശ്രീരാം കോളജിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ച ഷേമാണ് ഭോപ്പാൽ സ്വദേശിയായ ടിന സിവിൽ സർവിസിലെത്തിയത്. ടിനയേക്കാൾ ഒരു വയസ്സ് മൂത്ത തെക്കൻ കശ്മീരുകാരനായ അത്തർ അമീർ ഖാൻ ഹിമാചൽ പ്രദശേിലെ മണ്ഡി ഐ.ഐ.ടിയിൽ നിന്ന് ബി.ടെക് ബിരുദമെടുത്തശേഷമാണ് െഎ.എ.എസിൽ എത്തിയത്. രണ്ടുപേർക്കും ജയ്പുരിലായിരുന്നു ആദ്യ പോസ്റ്റിങ്. പിന്നീട് രണ്ടു സ്ഥലങ്ങളിലേക്ക് മാറി. ഉത്തരാഖണ്ഡ് മസൂറിയിലെ സിവിൽ സർവിസ് പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമിയിൽ വെച്ചാണ് ഇരുവരും പ്രണയ ബദ്ധരായത്. ജയ്പുരിലാണ് വിവാഹമോചന ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

English summary

Their wedding was celebrated with the blessings of the country. They separate after about two years

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News