Tuesday, July 27, 2021

സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഓൺലൈനിലൂടെ ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചാണ് ഇവർ യുവാക്കളെ ചതിയിൽ വീഴ്ത്തുന്നത്;ജമ്മു കശ്മീരിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പിടികൂടി

Must Read

ശ്രീനഗർ : ജമ്മു കശ്മീരിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പിടികൂടി എൻഐഎ. ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ കണ്ണികളായ ഉസ്മർ നിസാർ, തൻവീർ അഹമ്മദ് ഭട്ട്, റമീസ് അഹമ്മദ് ലോൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഇവരെ എൻഐഎ വലയിലാക്കിയത്.

കശ്മീരിലെ അനന്തനാഗ് ജില്ലയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തുന്നതിനിടെയായിരുന്നു ഇവരുടെ അറസ്റ്റ്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ ഇസ്ലാമിക് സ്റ്റേറ്റ് രഹസ്യമായി പ്രവർത്തിച്ചുവരുന്നുണ്ടെന്ന് എൻഐഎ അറിയിച്ചു.

രഹസ്യതാവളത്തിൽ നിന്നുമാണ് ഇവരെ എൻഐഎ സംഘം പിടികൂടിയത്. ഇവിടെ നിന്നും നിരവധി രാജ്യവിരുദ്ധ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമേ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഓൺലൈനിലൂടെ ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചാണ് ഇവർ യുവാക്കളെ ചതിയിൽ വീഴ്ത്തുന്നത്. പിന്നീട് ഇവരെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും എൻഐഎ വ്യക്തമാക്കി.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News