Thursday, December 2, 2021

സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്നു തുറക്കും

Must Read

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്നു തുറക്കും. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തിയറ്ററുകൾ തുറക്കുന്നത്. രണ്ടു ഡോഡ് വാക്‌സിന്‍ സ്വീകരിച്ച 50 ശതമാനം ആളുകള്‍ക്കു മാത്രമാകും പ്രവേശനം. ബുധനാഴ്ച മുതലെ പ്രദർശനം ആരംഭിക്കുകയുള്ളു.

ജ​യിം​സ് ബോ​ണ്ട് ചി​ത്രം നോ ​ടൈം ടു ​ഡൈ, വെ​നം 2 എ​ന്നി​വ​യാ​കും ആ​ദ്യ ദി​ന​മാ​യ ബു​ധ​നാ​ഴ്ച പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ന​വം​ബ​ർ 12ന് ​ദു​ൽ​ഖ‌​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന കു​റു​പ്പ് റി​ലീ​സ് ചെ​യ്യും.

അ​തേ​സ​മ​യം സ​ര്‍​ക്കാ​രി​നോ​ട് കൂ​ടു​ത​ല്‍ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ യോ​ഗം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം സി​നി​മാ മ​ന്ത്രി​യു​മാ​യി തി​യ​റ്റ​ർ ഉ​ട​മ​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ൽ തി​യ​റ്റ​റു​ക​ള്‍ പൂ​ട്ടി​ക്കി​ട​ന്ന സ​മ​യ​ത്തെ കെ​ട്ടി​ട നി​കു​തി, വി​നോ​ദ നി​കു​തി എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ സ​ര്‍​വീ​സ് ചാ​ര്‍​ജ് ര​ണ്ടി​ല്‍ നി​ന്ന് ആ​ഞ്ച് ആ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന​ത് ഒ​രു ഡോ​സ് ആ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും ഇ​ള​വു ചെ​യ്ത് ന​ല്‍​ക​ണ​മെ​ന്ന കാ​ര്യ​വും ഉ​ട​മ​ക​ള്‍ മ​ന്ത്രി​യെ അ​റി​യി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ല്‍ അ​നു​ഭാ​വ​പൂ​ര്‍​വ​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ എ​ന്നും ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News