Monday, January 17, 2022

മദ്യം വാങ്ങാനെത്തുന്നവരെ വിരട്ടി പണം തട്ടുന്ന സംഘം മധ്യസ്ഥചർച്ചകൾക്കായി വിളിച്ചുവരുത്തിയശേഷം യുവാക്കളെ ഗുരുതരമായി ആക്രമിച്ചു; കേസായപ്പോൾ മുങ്ങി; ആനത്താവളങ്ങൾ ഒളിത്താവളങ്ങളാക്കി; ആനക്കാരും ആന കമ്പക്കാരും പൊക്കി

Must Read

മധ്യസ്ഥചർച്ചകൾക്കായി വിളിച്ചുവരുത്തിയശേഷം യുവാക്കളെ ഗുരുതരമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ സഹോദരങ്ങളാണ്. കൊറ്റങ്കര പേരൂർ വയലിൽ പുത്തൻവീട്ടിൽ മിഥുൻ (20), ഇയാളുടെ സഹോദരൻ നിതിൻ (23), വയലിൽ പുത്തൻവീട്ടിൽ സുമേഷ് (21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 31-ന് പുന്തലത്താഴം ആമക്കോട്ടുള്ള തെങ്ങിൻപുരയിടത്തിൽവെച്ച് മാമൂട് ചരുവിള പുത്തൻവീട്ടിൽ ഹാഷിം (25), മേക്കോൺ വയലിൽ വീട്ടിൽ അർഷാദ് (27) എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. ഓഗസ്റ്റ് 30-ന് പുന്തലത്താഴത്തെ സർക്കാർ മദ്യവിൽപ്പനശാലയ്ക്കടുത്തുവെച്ച് കൂട്ടുകാർ തമ്മിലുണ്ടായ അടിപിടിയിൽ മധ്യസ്ഥചർച്ച നടത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞ് ആമക്കോട്ടേക്ക്‌ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.

ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് കമീഷണർ ടി.നാരായണന്റെയും അസി. കമ്മിഷണർ സോണി ഉമ്മൻ കോശിയുടെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപവത്‌കരിച്ചിരുന്നു. സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അയ്യായിരത്തോളം ടെലിഫോൺ നമ്പരുകൾ പരിശോധിച്ചു. ഇതിൽനിന്നാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രതികളുടെ ഒളിത്താവളങ്ങളെക്കുറിച്ച് സൂചന ലഭിക്കുന്നത്. നിതിൻ പത്തനംതിട്ട ജില്ലയിലെ പെരുമ്പട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തടിമില്ലിലെ പാപ്പാന്റെ സഹായിയായാണ് ഒളിവിൽ കഴിഞ്ഞത്.

മിഥുനും സുമേഷും കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിനടുത്ത് പുന്നത്തറയിൽ ആനകൾക്ക് മദപ്പാടുണ്ടാകുമ്പോൾ ചികിത്സ നടത്തുന്ന സ്ഥലത്ത് ചികിത്സകരുടെ സഹായികളായി ജോലിനോക്കിവരികയായിരുന്നു. ആനയുടമകളുടെ സംഘടനകളുടെയും പാപ്പാൻമാരുടെയും ആനപ്രേമികളുടെയും സഹായത്തോടെയാണ് പ്രതികളെ കിളികൊല്ലൂർ പോലീസ് പിടികൂടിയത്.

പുന്തലത്താഴത്തെ മദ്യവിൽപ്പനശാലയ്ക്കു സമീപം തമ്പടിച്ച് മദ്യം വാങ്ങാനെത്തുന്നവരെ വിരട്ടി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

കിളികൊല്ലൂർ എസ്.എച്ച്.ഒ. കെ.വിനോദ്, എസ്.ഐ.മാരായ എ.പി.അനീഷ്, ശ്രീനാഥ്, എ.എസ്.ഐ. ജിജു, സി.പി.ഒ. സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News