Thursday, July 29, 2021

യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; എട്ടുപേർക്ക് വെട്ടേറ്റു; ഒമ്പത് പേർ പിടിയിൽ

Must Read

തിരുവല്ലം:വണ്ടിത്തടം, പാപ്പാൻചാണി എന്നിവിടങ്ങളിലെ യുവാക്കൾ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ എട്ടുപേർക്ക് വെട്ടേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഒൻപതുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. പാപ്പാൻചാണി വണ്ടിത്തടം സ്വദേശികളായ നിഖിൽ(19), രഞ്ചുലാൽ(20), അഖിൽ(23), അനീഷ്(25), രത്‌നാജ്(37), ജിത്തുജയൻ(24), നിധീഷ്(19), രാഹുൽ(30), അനിൽ(32) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഒരു ചേരിയിലെ യുവാക്കളുടെ സംഘത്തലവന്റെ ഓട്ടോറിക്ഷയിൽ എതിർചേരിയിലെ സംഘത്തിലെ ആളുടെ ബൈക്ക് തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും വെട്ടിപ്പരിക്കേൽപ്പിക്കലിലുമായി കലാശിച്ചതെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. തർക്കത്തെ തുടർന്ന് ഇരുചേരിയിലെയും സംഘങ്ങളെത്തി പരസ്പരം വാളും വെട്ടുകത്തിയുമുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവല്ലം ഇൻസ്‌പെക്ടർ സുരേഷ് വി.നായർ, എസ്.ഐ.മാരായ ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, വേണു, അസി. സബ് ഇൻസ്‌പെക്ടർമാരായ ജയിംസ്, സി.പി.ഒ.മാരായ അജിത്, പ്രകാശ്, രാജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News