Monday, September 27, 2021

അടിച്ചിപ്പുഴ കോളനിയിൽ വാക്കത്തിയുമായി നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പൊലീസ് എത്തിയപ്പോൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു

Must Read

അത്തിക്കയം: അടിച്ചിപ്പുഴ കോളനിയിൽ വാക്കത്തിയുമായി നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പൊലീസ് എത്തിയപ്പോൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു. പൊലീസ് പിന്നാലെയുണ്ടെന്ന് കരുതി വേഗത്തിൽ പാഞ്ഞ സ്കൂട്ടറുമായി കലുങ്ക് കുഴിയിലേക്കു വീണ യുവാവിന് പരുക്കേറ്റു. അടിച്ചിപ്പുഴ കോളനി വട്ടവിള വീട്ടിൽ യദുവിനാണ് പരുക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.

വ്യാഴാഴ്ച ഉച്ച മുതൽ യദു കോളനിയിൽ ബഹളം സൃഷ്ടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഫോൺ സന്ദേശം ലഭിച്ചപ്പോഴാണ് പൊലീസ് എത്തിയത്. ഉടനെ തന്നെ ഇയാൾ സ്കൂട്ടറിൽ കയറി അമിത വേഗത്തിൽ പായുകയായിരുന്നു. അത്തിക്കയം, അറയ്ക്കമൺ വഴി തോണിക്കടവ് ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ എണ്ണയ്ക്കപള്ളിൽ പടിക്കലെ കലുങ്ക് കുഴിയിലാണ് വീണത്. യദുവിനെ തിരഞ്ഞ് പിന്നാലെ എത്തിയ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാൾ കോളനിയിലെ സ്ഥിരം ശല്യക്കാരനാണെന്ന് പൊലീസ് പറയുന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News