Monday, September 28, 2020

ഫാൻ വയ്ക്കുന്നതിനെ ചൊല്ലി തർക്കം; ഒരേ മുറിയിൽ താമസിക്കുന്നവർ തമ്മിലടിച്ചു; പത്തനംതിട്ട സ്വദേശി മനുവിന് കുത്തേറ്റു; കുത്തിയ ബിജു നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്

Must Read

പത്തു വർഷമായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്; ആകെ അടച്ചത് 750 ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016-2017 വര്‍ഷങ്ങളില്‍ അല്ലാതെ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

ഗൂഗിള്‍ മീറ്റ് പരിധികളില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍...

കാര്‍ഷിക നിയമത്തിനെതിരെ സമരം നയിക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ എത്തുമെന്ന് റിപ്പോർട്ട്‌

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ നേതൃത്വം നല്‍കുന്ന...

പോളി വടക്കൻ

കൊച്ചി: പാലാരിവട്ടത്ത് യുവാവിന് കുത്തേറ്റു. നഗരത്തിലെ സ്വകര്യ കമ്പനിയിൽ പ്ലംബർ ജോലി ചെയ്യുന്ന മനു എന്ന യുവാവിനാണ് കുത്തേറ്റത്. സംഭവത്തേ തുടർന്ന് മനുവിൻ്റെ മുറിയിൽ താമസിക്കുന്ന ബിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഫാൻ വയ്ക്കുന്നതിനെ ചൊല്ലി തർക്കം; ഒരേ മുറിയിൽ താമസിക്കുന്നവർ തമ്മിലടിച്ചു; പത്തനംതിട്ട സ്വദേശി മനുവിന് കുത്തേറ്റു; കുത്തിയ ബിജു നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് 1
മനുവിനെ കുത്തിയ കേസിൽ പിടിയിലായ ബിജു

നേരത്തെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ച ആളാണ് ബിജു എന്ന് പോലീസ് പറഞ്ഞു. ഫാൻ വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്.

ഫാൻ വയ്ക്കുന്നതിനെ ചൊല്ലി തർക്കം; ഒരേ മുറിയിൽ താമസിക്കുന്നവർ തമ്മിലടിച്ചു; പത്തനംതിട്ട സ്വദേശി മനുവിന് കുത്തേറ്റു; കുത്തിയ ബിജു നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് 2
സംഭവസ്ഥലത്ത് പാലാരിവട്ടം പോലീസ് പരിശോധന നടത്തുന്നു

ഷെയർ റൂമിൽ താമസിക്കുന്ന ഇരുവരും പത്തനംതിട്ട സ്വദേശികളാണെങ്കിലും മുൻപരിചയം ഉണ്ടായിരുന്നില്ല. ബിജു ആണ് ആദ്യം റൂമിൽ താമസിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ ദിവസം ഇടനിലക്കാരൻ വഴിയാണ് മനു മുറി വാടകക്ക് എടുത്തത്.

ഫാൻ വയ്ക്കുന്നതിനെ ചൊല്ലി തർക്കം; ഒരേ മുറിയിൽ താമസിക്കുന്നവർ തമ്മിലടിച്ചു; പത്തനംതിട്ട സ്വദേശി മനുവിന് കുത്തേറ്റു; കുത്തിയ ബിജു നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് 3
സംഭവസ്ഥലത്ത് പാലാരിവട്ടം പോലീസ് പരിശോധന നടത്തുന്നു

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. പാലാരിവട്ടം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. എസ്എച്ച്ഒ കെ ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിജുവിനെ പിടികൂടിയത്. എസ് ഐമാരായ സേവ്യർ, അനിൽകുമാർ, സുരേഷ്, സി.പി ഒ. മാരായ അനിൽകുമാർ സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഭവസമയത്ത് ബിജു മദ്യപിച്ചിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മനുപാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.

English summary

The youth was stabbed at Palarivattom. The victim was identified as Manu, a young man working for a private company in the city. Biju, who was staying in the same room, was taken into police custody following the incident.

Leave a Reply

Latest News

പത്തു വർഷമായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്; ആകെ അടച്ചത് 750 ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016-2017 വര്‍ഷങ്ങളില്‍ അല്ലാതെ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

ഗൂഗിള്‍ മീറ്റ് പരിധികളില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്ബനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത്...

കാര്‍ഷിക നിയമത്തിനെതിരെ സമരം നയിക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ എത്തുമെന്ന് റിപ്പോർട്ട്‌

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ പരിപാടി ഈ ആഴ്ചയാകും നടക്കുക...

കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ. ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാര്‍ കാലനിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ധര്‍ണ ഇരിക്കുന്നത്....

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജ് തുടർന്ന് നടത്തിയ പരിശോധനയിൽ...

More News