Tuesday, October 26, 2021

ലോട്ടറി ടിക്കറ്റെടുക്കുന്നതിനൊപ്പം ടിക്കറ്റ് മോഷണവും പതിവാക്കിയ യുവാവ് പിടിയിലായി

Must Read

ലോട്ടറി ടിക്കറ്റെടുക്കുന്നതിനൊപ്പം ടിക്കറ്റ് മോഷണവും പതിവാക്കിയ യുവാവ് പിടിയിലായി. ചേർത്തല എഴുപുന്ന സ്വദേശിയായ യുവാവാണ് പിടിയിലായത്.

ചേപ്പനം കൊറ്റംതാഴത്ത് ആന്റണിയുടെ ഉടമസ്ഥതയിൽ നെട്ടൂർ പരുത്തിച്ചുവടിലുള്ള കടയിലാണ് സംഭവം. മറ്റ് സാധനങ്ങളും ഉണ്ടെങ്കിലും ലോട്ടറിയാണ് കടയിലെ പ്രധാന ബിസിനസ്‌.

വില്പനയ്ക്കുശേഷം സ്ഥിരമായി ലോട്ടറിയിൽ വൻ കുറവ് കണ്ടു തുടങ്ങിയതോടെയാണ് കടയുടമ ലോട്ടറി മോഷ്ടാവിനെ കണ്ടെത്താൻ ശ്രമമാരംഭിച്ചത്. തിങ്കളാഴ്ചയും 40 രൂപയുടെ 75 ടിക്കറ്റ് കുറവ് കണ്ടു. റോഡരികിൽ വില്പനയ്ക്കു െവച്ച ടിക്കറ്റുകളിൽ ക്രമനമ്പറിട്ടു െവച്ചു. ഓരോ ടിക്കറ്റ് വിൽക്കുമ്പോഴും അടുത്ത ടിക്കറ്റിൽ ആകെ വിറ്റ ടിക്കറ്റിന്റെ നമ്പർ വരുന്ന വിധമായിരുന്നു ക്രമീകരണം.

ഒരു പ്രാവശ്യംതന്നെ ഒട്ടേറെ ടിക്കറ്റെടുക്കാറുള്ള യുവാവ് ഭാഗ്യ നമ്പരുകൾ തിരഞ്ഞ് പതിവുപോലെ ചൊവ്വാഴ്ച രാവിലെ കടയിലെത്തി. ഭാഗ്യ നമ്പറുകൾ തിരയാനും തുടങ്ങി. ശ്രീശക്തിയുടെ 40 രൂപയുടെ 25 ടിക്കറ്റ് യുവാവ് പണം കൊടുത്ത് വാങ്ങി.

പണം എണ്ണിവാങ്ങുന്നതിനിടെ യുവാവിന്റെ കൈ പോക്കറ്റിലേക്ക് പോകുന്നതു കണ്ട കടയുടമ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച 82 ടിക്കറ്റുകൾ കണ്ടെടുത്തു.

ബഹളം കേട്ടെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞു െവച്ചു. വിവരമറിഞ്ഞെത്തിയ പനങ്ങാട് പോലീസ്, സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തതോടെ യുവാവ് കുറ്റം സമ്മതിച്ചു. ഒടുവിൽ പല ദിവസങ്ങളിലായി മോഷ്ടിച്ച ടിക്കറ്റിന്റെ എണ്ണം കണക്കാക്കി നിശ്ചയിച്ച തുക യുവാവിൽനിന്ന് ഈടാക്കി കടയുടമയ്ക്ക് നൽകി പോലീസ് പ്രശ്നം അവസാനിപ്പിച്ചു

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News